ബാലുശ്ശേരി: പശ്ചിമഘട്ട സംരക്ഷണ ഏകോപനസമിതിയുടെ പശ്ചിമഘട്ട രക്ഷായാത്രക്ക് 29ന് ബാലുശ്ശേരിയിൽ . പശ്ചിമഘട്ടം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് 16ന് കാസർകോട്ടുനിന്ന് ആരംഭിച്ച യാത്ര ഒക്ടോബർ 16ന് തിരുവനന്തപുരത്താണ് സമാപിക്കുന്നത്. 29ന് രാവിലെ ഒമ്പതിന് ബാലുശ്ശേരി ബസ്സ്റ്റാൻഡ് പരിസരത്തുവെച്ച് നൽകുന്ന സ്വീകരണ യോഗത്തിൽ പരിസ്ഥിതി, സാമൂഹിക രംഗത്തെ പ്രമുഖർ പെങ്കടുക്കും. സ്വീകരണ നടത്തിപ്പിനായി ചേർന്ന സംഘാടക സമിതി യോഗത്തിൽ കെ.പി. പ്രകാശൻ അധ്യക്ഷത വഹിച്ചു. പി.ടി. ഹരിദാസ്, വി.പി. സുരേന്ദ്രൻ, സനീഷ് പനങ്ങാട്, കെ. രാജേഷ്, ത്രിവിക്രമൻ നമ്പൂതിരി എന്നിവർ സംസാരിച്ചു. നാടക കലാകാരൻ എം.കെ. രവിവർമയെ ആദരിക്കുന്നു ബാലുശ്ശേരി: നാടക കലാകാരൻ എം.കെ. രവിവർമയെ ഞായറാഴ്ച പൗരാവലിയുടെ നേതൃത്വത്തിൽ ആദരിക്കുന്നു. കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി നാടക രചന-തിരക്കഥ രംഗത്ത് തേൻറതായ സാന്നിധ്യം തെളിയിച്ച നാടക കലാകാരൻ എം.കെ. രവിവർമക്ക് നാട്ടുകാരും നാടകപ്രവർത്തകരും ചേർന്നാണ് സ്നേഹാദരം അർപ്പിക്കുന്നത്. വൈകീട്ട് മൂന്നിന് നിർമല്ലൂർ ലോഹ്യ മെമ്മോറിയൽ എ.എൽ.പി സ്കൂളിൽ നടക്കുന്ന പരിപാടിയിൽ പുരുഷൻ കടലുണ്ടി എം.എൽ.എ, ബാബു പറശ്ശേരി, ഡോ. കെ. ശ്രീകുമാർ, രമേശ്, അജിത നമ്പ്യാർ, എൽസി സുകുമാരൻ എന്നിവർ പെങ്കടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.