ജെ.ഡി.യു പോര്​ കനത്തു: ശരദ്​​ യാദവ്​ തെരഞ്ഞെടുപ്പ്​ കമീഷനെ സമീപിച്ചു; മുന്നറിയിപ്പുനൽകി നിതീഷ്​ പക്ഷം

സ്വന്തം ലേഖകൻ ന്യൂഡൽഹി: ജനതാദൾ യുനൈറ്റഡ് 'സ്വന്ത'മാക്കാനുള്ള ശരദ് യാദവി​െൻറയും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറി​െൻറയും പോരാട്ടം കനക്കുന്നു. ജെ.ഡി.യുവി​െൻറ ചിഹ്നമായ 'അമ്പ്'ന് മേൽ തനിക്കാണ് അവകാശമെന്ന് കാട്ടി ശരദ് യാദവ് അഭിഭാഷകർ വഴി തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചു. അതേസമയം, ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് ഞായറാഴ്ച പട്നയിൽ പ്രഖ്യാപിച്ചിട്ടുള്ള റാലിയിൽ പെങ്കടുത്താൽ അത് പാർട്ടി വിരുദ്ധ നടപടിയായി കണക്കാക്കുകയും അച്ചടക്കനടപടി ക്ഷണിച്ചുവരുത്തുമെന്നും കാണിച്ച് നിതീഷ് പക്ഷം ശരദ് യാദവിന് കത്ത് നൽകി. ഭൂരിഭാഗം പാർട്ടി പ്രവർത്തകരും ദേശീയ കൗൺസിൽ അംഗങ്ങളും സംസ്ഥാന പ്രസിഡൻറുമാരും തങ്ങൾെക്കാപ്പമാണെന്ന് ശരദ് യാദവ് പക്ഷം തെരഞ്ഞെടുപ്പ് കമീഷന് നൽകിയ കത്തിൽ അവകാശപ്പെടുന്നു. പാർട്ടിയുടെ സ്ഥാപകാംഗമെന്ന നിലയിൽ ശരദ് യാദവിനെ നീക്കംചെയ്യാൻ നിതീഷ് കുമാറിന് അധികാരമില്ലെന്ന് വിമതപക്ഷത്തെ പ്രമുഖനായ അരുൺ ശ്രീവാസ്തവ പറഞ്ഞു. എന്നാൽ, അച്ചടക്കത്തി​െൻറ ലക്ഷ്മണരേഖ ലംഘിച്ച് ലാലുവി​െൻറ റാലിയിൽ പെങ്കടുത്താൽ നടപടി ക്ഷണിച്ചുവരുത്തുന്നതായിരിക്കുമെന്നാണ് ഒൗദ്യോഗികപക്ഷം ജനറൽ സെക്രട്ടറി കെ.സി. ത്യാഗി അടക്കം ചൂണ്ടിക്കാട്ടുന്നത്. തനിക്കും മകനും എതിരായ അഴിമതിയാരോപണങ്ങൾ മൂടിവെക്കാനുള്ള തന്ത്രമാണ് ലാലുപ്രസാദി​െൻറ റാലിയെന്നാണ് നിതീഷ് കുമാർ പക്ഷത്തി​െൻറ ആരോപണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.