മലബാർ നായർ സേവാസമാജം താലൂക്ക് സമ്മേളനം

-പേരാമ്പ്ര: മലബാർ നായർ സേവാസമാജം കൊയിലാണ്ടി താലൂക്ക് സമ്മേളനം സംസ്ഥാന പ്രസിഡൻറ് മഞ്ചേരി കെ.ആർ. ഭാസ്കരപ്പിള്ള ഉദ്ഘാടനം ചെയ്തു. മനോജ് കോടേരി അധ്യക്ഷത വഹിച്ചു. ചലച്ചിത്ര നടൻ കോഴിക്കോട് നാരായണൻ നായർ മുഖ്യാതിഥിയായി. സംസ്ഥാന ജനറൽ സെക്രട്ടറി വിജയലക്ഷ്മി നമ്പ്യാർ, സംസ്ഥാന വൈസ് പ്രസിഡൻറ് ടി. വിശ്വനാഥൻ നമ്പ്യാർ, എ.എം. ഹരികൃഷ്ണൻ, ഒ. ഗംഗാധരൻ, ശ്രീരാം മാണിക്കോത്ത്, ഇ. രവീന്ദ്രൻ നമ്പ്യാർ, ബാബു പി. നമ്പ്യാർ, രാഗേഷ് എം. നായർ, കെ. ആശാ വല്ലഭൻ, വി. ഗോവിന്ദൻ കുട്ടി നായർ, രഘുനാഥ് നല്ലാശ്ശേരി, ബാബു നായർ പരിയാരം, സുജല മേനോൻ, മോഹനകൃഷ്ണൻ നമ്പ്യാർ, ശ്രീജിത്ത് നായർ, കെ.കെ. ബാലക്കുറുപ്പ് എന്നിവർ സംസാരിച്ചു. ഓണാഘോഷം പേരാമ്പ്ര: വിശ്വഭാരതി സേവാസമിതി ഓണാഘോഷവും കുടുംബ മേളയും പി.പി. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. കിടപ്പിലായ രോഗികൾക്കുള്ള ധനസഹായവും വിതരണം ചെയ്തു. സേവാ സമിതി പ്രസിഡൻറ് പി.സി. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ച യോഗത്തിൽ പേരാമ്പ്ര പഞ്ചായത്ത് അംഗം ടി. ബിജു കൃഷ്ണൻ, കനകദാസ് പേരാമ്പ്ര, എ. ബാലചന്ദ്രൻ, കെ.ഇ. സേതുമാധവൻ, എസ്.എൽ. കിഷോർ, കെ.എം. സത്യൻ, പി. അശ്വതി, കെ.എം. ഗണേശൻ, സി.പി. ബിനീഷ്, ചന്ദ്രഹാസൻ, കെ.പി. രാജീവൻ ചെമ്പോട്ടി അശോകൻ എന്നിവർ സംസാരിച്ചു. ഇ.വി. രാജീവൻ സ്വാഗതവും കെ.എം. ജുബിൻ നന്ദി പറഞ്ഞു. ഓണാഘോഷം പേരാമ്പ്ര: മുയിപ്പോത്ത് എൽ.പി സ്കൂളിൽ ഓണാഘോഷ പരിപാടികൾ നടത്തി. വാർഡ് അംഗം ജിജി രാഘവൻ. പി.ടി.എ പ്രസിഡൻറ് റഷീദ് മുയിപ്പോത്ത്, പ്രധാനാധ്യാപകൻ വി. രാജീവൻ. പ്രശാന്ത്, കെ.കെ. ദാസൻ, കെ.എ. സവിത എന്നിവർ നേതൃത്വം നൽകി. വിജയികൾക്കുള്ള സമ്മാന വിതരണം പ്രസിഡൻറ് റഷീദ് മുയിപ്പോത്ത് നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.