കുടുംബശ്രീ ഓണം-ബക്രീദ് ആഘോഷം കുടുംബശ്രീ ഓണം--ബക്രീദ് ആഘോഷം കൊടിയത്തൂർ: ഗ്രാമപഞ്ചായത്തിെൻറ കുടുംബശ്രീ ഓണം-ബക്രീദ് ആഘോഷത്തിന് തുടക്കമായി. നൂറുകണക്കിന് കുടുംബശ്രീ അംഗങ്ങൾ പങ്കെടുത്ത ഘോഷയാത്ര പന്നിക്കോട് എ.യു.പി. സ്കൂളിൽ സമാപിച്ചു. തുടർന്നുനടന്ന ആഘോഷ പരിപാടികൾ പഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് സ്വപ്ന വിശ്വനാഥ്, വി.എ. സണ്ണി, കെ.പി. ചന്ദ്രൻ, സാറടീച്ചർ , താജുന്നിസ എന്നിവർ പ്രസംഗിച്ചു. പൂക്കള മത്സരം, കമ്പവലി, കസേരകളി, ഓണ സദ്യ എന്നിവ നടന്നു. photo Kdr2 കുടുംബശ്രീ ഓണം-ബക്രീദ് ആഘോഷത്തിെൻറ ഭാഗമായി പന്നിക്കോട് നടന്ന ഘോഷയാത്ര
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.