കോഴിക്കോട്: മുതലക്കുളം മുതൽ പാളയം ജങ്ഷൻ വരെയുള്ള നടപ്പാത പൊട്ടിപ്പൊളിഞ്ഞത് കാൽനടയാത്രക്കാർക്ക് ഭീഷണിയായി. ദിവസേന നൂറുകണക്കിന് സ്ത്രീകളും കുട്ടികളുമടക്കം കോട്ടപ്പറമ്പ് ആശുപത്രിയിലേക്ക് വരുന്ന വഴിയിലാണ് നടപ്പാത പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നത്. പലതവണ അധികാരികളോട് ആവശ്യപ്പെട്ടിട്ടും ഒരു പരിഹാരവും കാണുന്നില്ല. തെരുവ് വിളക്കുകൾ ഇല്ലാത്തത് പ്രശ്നത്തിെൻറ ഗൗരവം വർധിപ്പിക്കുകയാണ്. നടപ്പാത നന്നാക്കിയില്ലെങ്കിൽ പ്രക്ഷോഭം തുടങ്ങുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജി.എച്ച്. റോഡ്-താജ് റോഡ് യൂനിറ്റ് യോഗം മുന്നറിയിപ്പ് നൽകി. യോഗത്തിൽ ഷഫീക്ക് അസിൽ ട്രേഡേഴ്സ്, കോയട്ടി മാളിയേക്കൽ, അലി അയന, നൗഷാദ് പവർലാൻറ് തുടങ്ങിയവർ സംസാരിച്ചു. െഎ.ടി.െഎയിൽ സീറ്റൊഴിവ് കോഴിക്കോട്: ഗവ. െഎ.ടി.െഎയിൽ കാർപെൻറർ (എൻ.സി.വി.ടി), മെക്കാനിക് കൺസ്യൂമർ ഇലക്ട്രോണിക് ആൻഡ് അപ്ലയൻസസ് (എസ്.സി.വി.ടി), വെൽഡർ (എസ്.സി.വി.ടി) ട്രേഡുകളിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. അപേക്ഷ സമർപ്പിച്ച ട്രെയിനികളിൽ ഇൻഡക്സ് മാർക്ക് 180ഉം അതിന് മുകളിലും ഉള്ളവർ ആഗസ്റ്റ് 29ന് രാവിലെ എട്ട് മണിക്ക് ഒറിജിനൽ സർട്ടിഫിക്കറ്റുകൾ, ടി.സി, ഫീസ്, ആധാർ കാർഡിെൻറ പകർപ്പ്, രണ്ട് കോപ്പി ഫോേട്ടാ എന്നിവ സഹിതം രക്ഷിതാവിനോടൊപ്പം െഎ.ടി.െഎയിൽ ഹാജരാകണം. ഫോൺ: 0495 2377016. സെപക് താക്രോ സെലക്ഷൻ ട്രയൽസ് കോഴിക്കോട്: സെപ്റ്റംബർ എട്ട് മുതൽ 10 വരെ കാസർകോട്ട് നടക്കുന്ന സംസ്ഥാന സെപക് താക്രോ ജൂനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടേയും ചാമ്പ്യൻഷിപ്പിൽ പെങ്കടുക്കേണ്ട കോഴിക്കോട് ജില്ല ടീം സെലക്ഷൻ ട്രയൽസ് 31ന് മൂന്ന് മണിക്ക് വി.കെ.കെ. മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തും. 1.1.1999ന് ശേഷം ജനിച്ചവർ സ്പോർട്സ് കിറ്റ് സഹിതം റിപ്പോർട്ട് ചെയ്യണമെന്ന് സെപക് താക്രോ അസോസിയേഷൻ കോഴിക്കോട് സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7559860904.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.