ശുചീകരണ തൊഴിലാളികൾ പിന്മാറി; മുക്കം അങ്ങാടിയിൽ മാലിന്യം നിറയുന്നു മുക്കം: ശുചീകരണ തൊഴിലാളികൾ പൊടുന്നനെ പിന്മാറിയതുമൂലം മുക്കം അങ്ങാടി മാലിന്യത്താൽ നിറയുന്നു. ഇന്നത്തേക്ക് അഞ്ച് ദിവസമായി അങ്ങാടി തൂത്തു വൃത്തിയാക്കിയിട്ട്. അങ്ങാടിയും പരിസരവും ദിവസം തോറും വിവിധ മാലിന്യങ്ങളാൽ നിറയുന്നത് രോഗങ്ങൾ പടർന്നുപിടിക്കാൻ കാരണമാവുമെന്ന് നാടുകാർ പറയുന്നു. അങ്ങാടിയിൽനിന്ന് ശേഖരിക്കുകുന്ന മാലിന്യങ്ങൾ കൊണ്ടിടാനോ സൂക്ഷിക്കാനോ സ്ഥലമില്ലാത്തതിനാലാണ് തൂത്ത് വൃത്തിയാക്കുന്നവർ പിന്മാറിയതെന്നാണ് കച്ചവടക്കാർ പറയുന്നത്. വർഷങ്ങളായി ദിവസവും അതിരാവിലെയാണ് അങ്ങാടി വൃത്തിയാക്കിയിരുന്നത്. ഇതാണ് പൊടുന്നനെ നിലച്ചത്. തൂപ്പുകാർക്ക് നൽകിവരുന്ന വേതനം തുച്ഛമാണെന്നും ആക്ഷേപമുണ്ട്. Mkm2 മുക്കം ബസ്സ്റ്റാൻഡ് പരിസരത്ത് മാലിന്യം നിറഞ്ഞ നിലയിൽ ഹൈമാസ്റ്റ് കണ്ണടച്ചു; യൂത്ത് ലീഗ് ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു മുക്കം: ചെറുവാടി ചുള്ളിക്കാപറമ്പ് അങ്ങാടിയിൽ സി സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് കണ്ണടച്ചിട്ട് മാസം പിന്നിട്ടിട്ടും പ്രശ്നം പരിഹരിക്കാൻ കഴിയാത്ത ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് ടൗൺ യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിളക്കുമാടത്തിനു ചുവട്ടിലേക്ക് ചൂട്ടു കത്തിച്ച് പ്രകടനം നടത്തി . എൻ.കെ. അഷ്‌റഫ് ഉദ്ഘാടനം ചെയ്തു . സാബൂസ് അഹമ്മദ്, വി.പി.എ. ജലീൽ, ശരീഫ് അക്കരപറമ്പ്, കെ.ടി. ഹർഷാദ്, നവാസ് വൈത്തല, അജ്മൽ ചാലിൽ, കെ.പി. നിയാസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.