കാർഷികവിപണനമേള കോടഞ്ചേരി: ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ ജില്ലമിഷൻ, കൃഷിഭവൻ എന്നിവയുടെ സഹകരണത്തോടെ കുടുംബശ്രീ സി.ഡി.എസ് നടത്തുന്ന നാടൻ കാർഷിക ഉൽപന്ന വിപണനമേള കോടഞ്ചേരിയിൽ ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അന്നക്കുട്ടി ദേവസ്യ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ചിന്ന അശോകൻ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർമാരായ ജെസി പിണക്കാട്ട്, ലിസി ചാക്കോച്ചൻ, ജോബി ജോസഫ്, സി.ഡി.എസ് ചെയർപേഴ്സൺ രാധാചന്ദ്രൻ, വനജ ഉണ്ണി, ബ്ലോക്ക് കോ-ഓഡിനേറ്റർ അഷ്ടമി, ലളിത .കെ, നാരായണി, ഹിജി വർഗീസ്, വർഗീസ് തോട്ടാമറ്റത്തിൽ എന്നിവർ പങ്കെടുത്തു. കോടഞ്ചേരി കൃഷി ഓഫിസർ ഷബീർ അഹമ്മദ് കെ.എ, കൃഷി അസിസ്റ്റൻറുമാരായ മിഷേൽ ജോർജ്, കെ. രാജേഷ് എന്നിവർ സാങ്കേതിക സഹായം നൽകി. വിപണനമേള ആഗസ്റ്റ് 25 വരെ ബസ് സ്റ്റാൻഡ് പരിസരത്ത് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.