കക്കട്ടിൽ: നരിപ്പറ്റ സാമൂഹികവിഹാരകേന്ദ്രം, ഗ്രന്ഥശാലയുടെ പുനർനിർമിച്ച കെട്ടിടം ഞായറാഴ്ച വൈകീട്ട് അഞ്ചിന് മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. ഇ.കെ. വിജയൻ എം.എൽ.എ അധ്യക്ഷത വഹിക്കും. 50 വർഷം പിന്നിട്ട ഗ്രന്ഥശാലയുടെ സ്ഥാപക കമ്മറ്റി അംഗങ്ങളെ പരിപാടിയിൽ പഞ്ചായത്ത് പ്രസിഡൻറ് എ.കെ. നാരായണി ആദരിക്കും. സി.ഡി ലൈബ്രറി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് കെ. ബാലൻ ഉദ്ഘാടനം ചെയ്യും. മുല്ലപ്പള്ളി രാമചന്ദ്രൻ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് ലഭിച്ച നാലുലക്ഷം രൂപ ഉൾപ്പെടെ ഉപയോഗിച്ചാണ് മീറ്റിങ് ഹാളോടുകൂടിയ രണ്ടുനില കെട്ടിടം പണി പൂർത്തിയാക്കിയത്. കുടിയിറക്ക് ഭീഷണി നേരിടും -വ്യാപാരികൾ കുറ്റ്യാടി: ജീവിതോപാധിയായ കടകളിൽനിന്ന് വ്യാപാരികളെ ഒഴിപ്പിക്കാനുള്ള കെട്ടിട ഉടമകളുടെ ഏതു നീക്കുവും നേരിടാൻ വ്യാപാരി വ്യവസായി ഏകോപന സമിതി നിയോജക മണ്ഡലം സമ്മേളനം തിരുമാനിച്ചു. സംസ്ഥാന സെക്രട്ടറി കെ. സേതുമാധവൻ ഉദ്ഘാടനം ചെയ്തു. എം.കെ. സത്യൻ അധ്യക്ഷത വഹിച്ചു. കെ.പി. അബ്ദുൽ റസാഖ്, ഒ.വി. അബ്ദുൽലത്തീഫ്, പറമ്പത്ത് നാണു, സമദ് വില്യാപ്പള്ളി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പറമ്പത്ത് നാണു (പ്രസി.), ഒ.വി. അബ്ദുൽലത്തീഫ് (ജന.സെക്ര.), സമദ് വില്യാപ്പള്ളി (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.