കോഴിക്കോട്: സംസ്ഥാന മൃഗസംരക്ഷണ വകുപ്പിെൻറ ഈ വർഷത്തെ മികച്ച പൗൾട്രി കർഷകനായി തിരുവമ്പാടി സ്വദേശി വിൽസൺ മാത്യുവിനെ തെരഞ്ഞെടുത്തു. തിരുവന്തപുരം ടാഗോർ തിയറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയനിൽനിന്ന് വിൽസൺ മാത്യു അവാർഡ് ഏറ്റുവാങ്ങി. കോഴിക്കോട് ജില്ലയിൽ ഏറ്റവുമധികം കോഴിക്കുഞ്ഞുങ്ങളെ വളർത്തുന്ന എഗ്ഗർ നഴ്സറിയാണ് വിൽസൺ മാത്യുവിേൻറത്. സ്വയംതൊഴിൽ എന്ന നിലയിൽ 1994ലാണ് ഒരു ലക്ഷം രൂപ ബാങ്കിൽനിന്ന് വായ്പയെടുത്ത് 500 ഇറച്ചിക്കോഴികുഞ്ഞുങ്ങളെ വളർത്തി തുടങ്ങിയത്. 5,000 കോഴിക്കുഞ്ഞുങ്ങളെ വളർത്തി വിൽക്കുന്നതിനായി മൂന്ന് ഷെഡുകളുണ്ട്. മൃഗാശുപത്രി, പഞ്ചായത്തിെൻറ സ്കീമുകൾ, സ്കൂൾ പൗൾട്രി എന്നിവ വഴിയും ഫാമിൽനിന്ന് നേരിട്ടും കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു. ഫോൺ: 8943049161.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.