നടക്കാവ്: വി.എച്ച്.എസ്.ഇ എൻ.എസ്.എസ് വളൻറിയേഴ്സിെൻറ എൻറോൾമെൻറ് മൊഡ്യൂൾ പ്രകാശനം വൊക്കേഷനൽ ഹയർ സെക്കൻഡറി ഡയറക്ടർ പ്രഫ. എ. ഫാറൂഖ് നിർവഹിച്ചു. കോഴിക്കോട്, വയനാട് ജില്ലകളിലെ വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് പ്രോഗ്രാം ഒാഫിസർമാരുെട വടകര മേഖല സംഗമവും നടക്കാവ് ഗേൾസ് സ്കൂളിൽ അദ്ദേഹം ഉദ്ഘാടനം ചെയ്തു. വി.എച്ച്.എസ്.ഇ വടകര മേഖല അസി. ഡയറക്ടർ ശെൽവമണി അധ്യക്ഷത വഹിച്ചു. എൻ.എസ്.എസിെൻറ ദൈനംദിന പ്രവർത്തനരീതികളെക്കുറിച്ചും ഭാവിപരിപാടികളെക്കുറിച്ചും സ്റ്റേറ്റ് കോഒാഡിനേറ്റർ രഞ്ജിത്ത് വിശദീകരിച്ചു. കോഴിക്കോട്, വടകര മേഖലകളിലെ നാൽപതോളം പ്രോഗ്രാം ഒാഫിസർമാർ സംഗമത്തിൽ പെങ്കടുത്തു. വി.എച്ച്.എസ്.ഇ റീജനൽ കോഒാഡിനേറ്റർ ശ്രീജിത്ത്, വയനാട് ജില്ല കോഒാഡിനേറ്റർ േഗാപിനാഥൻ എന്നിവർ ആശംസ നേർന്നു. നടക്കാവ് ഗേൾസ് സ്കൂൾ പ്രിൻസിപ്പൽ കെ. ജലൂഷ് സ്വാഗതവും കോഴിക്കോട് ജില്ല കോഒാഡിനേറ്റർ കെ.പി. അഷ്റഫ് നന്ദിയും പറഞ്ഞു. റെയിൽപാതകളുടെ സുരക്ഷ ഒാഡിറ്റ് നടത്തണം കോഴിക്കോട്: ട്രെയിൻ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന് ഇന്ത്യയിലെ മുഴുവൻ റെയിൽപാതകളും അടിയന്തര സുരക്ഷ ഒാഡിറ്റിങ്ങിന് വിധേയമാക്കണമെന്ന് കോൺഫെഡറേഷൻ ചെയർമാൻ ഡോ. എ.വി. അനൂപ്, വർക്കിങ് ചെയർമാൻ സി.ഇ. ചാക്കുണ്ണി, ജനറൽ കൺവീനർ എം.പി. അൻവർ എന്നിവർ ആവശ്യപ്പെട്ടു. ഇൗ ആവശ്യമുന്നയിച്ച് റെയിൽവേ മന്ത്രി, സഹമന്ത്രിമാർ, റെയിൽവേ ബോർഡ് ചെയർമാൻ എന്നിവർക്ക് അടിയന്തര നിവേദനം സമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.