കോഴിക്കോട്: ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ പൂർവവിദ്യാർഥി സംഘടനയുടെയും ഹാർമണി കോഴിക്കോടിെൻറയും ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷവും ദേശഭക്തിഗാന ആലാപനവും സംഘടിപ്പിച്ചു. ഹാർമണി കാലിക്കറ്റിെൻറ സഹകരണത്തോടെ നടത്തിയ പരിപാടിയിൽ മോഡൽ സ്കൂളിലെ വിദ്യാർഥികളും പെങ്കടുത്തു. സ്കൂൾ ഹെഡ്മാസ്റ്റർ രാമൻ നമ്പൂതിരി, പ്രിൻസിപ്പൽ സുരേഷ്കുമാർ, സ്കൂൾ അസിസ്റ്റൻറ് എം. ദീപ, ബീഗം മെഹ്ജബിൻ, ടി. അശോക്കുമാർ, രാധാകൃഷ്ണൻ, സനാഫ് പാലക്കണ്ടി, മോഹൻകുമാർ എന്നിവർ സംസാരിച്ചു. മത്സരങ്ങൾ നടത്തി കോഴിക്കോട്: സംസ്ഥാന ലോട്ടറിയുടെ സുവർണ ജൂബിലിയുടെ ഭാഗമായി ജില്ല ലോട്ടറി വെൽഫെയർ ബോർഡിെൻറ ആഭിമുഖ്യത്തിൽ കലാ കായിക മത്സരങ്ങൾ നടത്തി. മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ പൊറ്റങ്ങാടി കിഷൻചന്ദ് അധ്യക്ഷത വഹിച്ചു. ലോട്ടറി ക്ഷേമനിധി ബോർഡ് മെംബർ ജമാൽ മുഖ്യപ്രഭാഷണം നടത്തി. ശശി വടകര, ജോയ് പ്രസാദ് പുളിക്കൽ, സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് കെ.ജെ. മത്തായി, എം.സി. തോമസ്, ഇ.കെ. നാസർ, പ്രേമൻ, ഡി. മനോജ്, കെ. നൗഷാദ്, ഗീത, വിനയ് കൃഷ്ണൻ എന്നിവർ സംസാരിച്ചു. എൻ.സി.സി ഒാഫിസർമാരുടെ ഗ്രൂപ് യോഗം കോഴിക്കോട്: അസോസിയേറ്റ് എൻ.സി.സി ഒാഫിസർമാരുടെ കോഴിക്കോട് ഗ്രൂപ്പിെൻറ ജനറൽ ബോഡി യോഗം ഫാറൂഖ് കോളജിൽ നടന്നു. ലക്ഷദ്വീപ് എൻ.സി.സി ഒാഫിസേഴ്സ് വൈസ് പ്രസിഡൻറ് മേജർ ഡോ. ആർ. ഷായിദ ഉദ്ഘാടനം ചെയ്തു. പി.പി. ഷാജൻ മുഖ്യപ്രഭാഷണം നടത്തി. ലെഫ്റ്റനൻറ് ജിതേഷ് അധ്യക്ഷത വഹിച്ചു. ലെഫ്റ്റനൻറ് ഷുക്കൂർ ഇല്ലത്ത് സ്വാഗതവും എം.െഎ. ഷബീർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.