അനുസ്മരണ സമ്മേളനം

കോഴിക്കോട്: കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ ഇന്ത്യന്‍ പ്രസ് ഫോട്ടോഗ്രാഫർ എസ്. പോളിനെ അനുസ്മരിച്ചു. വെസ്റ്റ്ഹില്‍ എൻ.പി. ജയന്‍ സ്കൂള്‍ ഓഫ് ഫോട്ടോ ജേണലിസത്തില്‍ നടന്ന പ്രമുഖ ചിത്രകാരൻ എഴിലരശന്‍ ഉദ്ഘാടനം ചെയ്തു. ത​െൻറ കാമറയിലൂടെ സാധാരണ മനുഷ്യരുടെ ജീവിതം ഒപ്പിയെടുത്ത് ലോകത്തിന് മുന്നില്‍ അവതരിപ്പിച്ച എസ്. പോളിനെയാണ് ഇന്ത്യന്‍ പ്രസ് ഫോട്ടോഗ്രാഫര്‍മാര്‍ മാതൃകയാക്കേണ്ടെതന്ന് എഴിലരശന്‍ അഭിപ്രായപ്പെട്ടു. അദ്ദേഹത്തി​െൻറ പ്രധാന ചിത്രങ്ങള്‍ എൻ.പി. ജയന്‍ പരിചയപ്പെടുത്തി. പി.വി. സുജിത്ത്, അഭിലാഷ് എന്നിവര്‍ സംസാരിച്ചു. കോഴ്സ് കോഒാഡിനേറ്റര്‍ വിജി ബില്‍ജോ നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.