കുറ്റ്യാടിയിൽ 'ശിപായി ലഹള'

കുറ്റ്യാടി: ഒന്നാം സ്വാതന്ത്ര്യ സമരത്തി​െൻറ ഭാഗമായ ശിപായി ലഹളയുടെ ദൃശ്യാവിഷ്കാരം നടത്തി. ഏഴാം ക്ലാസിലെ സാമൂഹിക ശാസ്ത്രം പാഠഭാഗത്തെ ആസ്പദമാക്കി കുറ്റ്യാടി എം.ഐ.യു.പി സ്കൂൾ വിദ്യാർഥികളാണ് സ്കൂൾ ഗ്രൗണ്ടിൽ പരിപാടി നടത്തിയത്. ബഹദൂർഷാ, നാനാസാഹബ്, മംഗൾ പാണ്ഡെ തുടങ്ങിയവരെ കുട്ടികൾ തന്മയത്വത്തോടെ അവതരിപ്പിച്ചു. ഹെഡ്മാസ്റ്റർ ഇ. അഷ്റഫ്, വി. ബാബു, കെ.പി.ആർ. അഫീഫ്, പി. ജമാൽ, എം. ഷഫീഖ് വി.സി.കെ. അബ്ദുല്ല എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.