കുറ്റ്യാടി ബൈപാസ് നടപടികൾ ത്വരിതപ്പെടുത്തും സർവകക്ഷി യോഗത്തിലാണ്​ തീരുമാനം

കുറ്റ്യാടി: കുറ്റ്യാടി ബൈപാസ് നിർമാണ നടപടികൾ ത്വരിതപ്പെടുത്താൻ പാറക്കൽ അബ്ദുല്ല എം.എൽ.എ വിളിച്ച സർവകക്ഷി യോഗം തീരുമാനിച്ചു. റോഡിന് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനു വേണ്ട നടപടികൾ ആരംഭിക്കും. റോഡ് നിർമിക്കുന്നതിന് സ്ഥലം നൽകേണ്ട നാൽപതോളം ഉടമകളുമായി ബന്ധപ്പെടും. കുറ്റ്യാടി സംസ്ഥാന പാതയിലെ കടേക്കച്ചാലിൽനിന്ന് തുടങ്ങി കുറ്റ്യാടി-പേരാമ്പ്ര റോഡിൽ കുറ്റ്യാടി പുഴയുടെ സമീപത്തേക്കാണ് രണ്ട് കിലോമീറ്ററിൽ ബൈപാസ് നിർമിക്കേണ്ടത്. ഇൗമാസം 21ന് റോഡി​െൻറ പ്രവൃത്തി നടപടികൾ തുടങ്ങാൻ ധാരണയായിട്ടുണ്ട്. 15 മീറ്റർ വീതിയിലാണ് ബൈപാസ് നിർമിക്കുന്നത്. മുൻ സർക്കാറി​െൻറ കാലത്താണ് എം.എൽ.എ ഫണ്ടിൽനിന്ന് 10 കോടി രൂപ അനുവദിച്ചത്. സാങ്കേതികപ്രശ്നങ്ങളെ തുടർന്ന് നടപടികൾ നിലച്ചു. പുതിയ സർക്കാർ ബജറ്റിൽ 20 കോടി രൂപ അനുവദിക്കുകയായിരുന്നു. യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.എൻ. ബാലകൃഷ്ണൻ, കെ.പി. കുഞ്ഞമ്മദ്കുട്ടി, വി.എം. ചന്ദ്രൻ, പി. അമ്മദ്, ശ്രീജേഷ് ഊരത്ത്, എസ്.ജെ. സജീവൻ, വി.പി. മൊയ്തു, ഒ.സി. അബ്ദുൽ കരീം, കെ.പി. വൽസൻ, കെ.വി. ജമീല, ഒ.പി. മഹേഷ്, കെ.പി. അബ്ദുൽ മജീദ്, സി.കെ. കുഞ്ഞബ്ദുല്ല, കേളോത്ത് കുഞ്ഞമ്മദ്കുട്ടി, കുഞ്ഞമ്മദ് കല്ലാറ, ആയിഷ ഹമീദ്, പറമ്പത്ത് രാധാകൃഷ്ണൻ, കെ.വി. ഷാജി, ആർ.ബി.സി.സി പ്രതിനിധി പോൾ മാത്യു, കിറ്റ്കോ പ്രതിനിധി സഞ്ചോ കെ. ജോസ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.