ഫറോക്ക് താലൂക്ക് ആശുപത്രിക്ക് യൂത്ത് ലീഗ് ഫർണിച്ചർ നൽകി

ഫറോക്ക്: താലൂക്ക് ആശുപത്രിയിലെ രോഗികൾക്ക് ഇരിക്കാൻ ബേപ്പൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് നൽകുന്ന തടിയിൽ തീർത്ത ആറ് ഇരിപ്പിടം നൽകി. ജില്ലാ മുസ്ലിം ലീഗ് പ്രസിഡൻറ് ഉമ്മർ പാണ്ടികശാല ആശുപത്രി സൂപ്രണ്ട് ഡോ. ലാലുവിന് നൽകി ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് ലീഗ് പ്രസിഡൻറ് ഷിഹാബ് നല്ലളം അധ്യക്ഷത വഹിച്ചു. ഫറോക്ക് മുനിസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. ബാക്കിർ, മുനിസിപ്പൽ കൗൺസിലർമാരായ കള്ളിയിൽ റഫീഖ്, ഇ.കെ. താഹിറ, യൂത്ത് ലീഗ് ജനറൽ സെക്രട്ടറി വാഹിദ് കല്ലമ്പാറ, ഇ. മുജീബ് റഹ്മാൻ, ജാസിർ, ഷംസീർ പാണ്ടികശാല, റഹൂഫ് പുറ്റേകാട്, അബ്ദു റഹിമാൻ ഫറോക്ക് എന്നിവർ സംസാരിച്ചു. thaluk hospital 33 ഫറോക്ക് താലൂക്ക് ആശുപത്രിയിലെ രോഗികൾക്കുള്ള ഇരിപ്പിടം ജില്ല ലീഗ് പ്രസിഡൻറ് ഉമ്മർ പാണ്ടികശാല ആശുപത്രി സൂപ്രണ്ട് ഡോ. ലാലുവിന് കൈമാറുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.