നന്മണ്ട^നരിക്കുനി റോഡിൽ മാലിന്യം തള്ളുന്നു

നന്മണ്ട-നരിക്കുനി റോഡിൽ മാലിന്യം തള്ളുന്നു നന്മണ്ട: നന്മണ്ട-നരിക്കുനി റോഡിൽ മാലിന്യച്ചാക്കുകൾ തള്ളുന്നതായി പരാതി. ഇരുളി​െൻറ മറവിലാണ് ഗുഡ്സിലും മിനിലോറിയിലുമായി ചാക്കിൽ കെട്ടിയ മാലിന്യം തള്ളുന്നത്. ഒരാഴ്ചക്കുള്ളിൽ സൂപ്പിറോഡ് കണ്ടിയോത്തുപാറ, അമ്പലപ്പൊയിൽ സ്കൂളിന് സമീപം, തണൽ സ്റ്റോപ് എന്നിവിടങ്ങളിലാണ് മാലിന്യച്ചാക്കുകൾ ഉപേക്ഷിച്ച നിലയിൽ കാണപ്പെട്ടത്. മാസങ്ങൾക്കുമുമ്പ് കൂളിപ്പൊയിലിലെ പൊലീസ് ഉദ്യോഗസ്ഥ​െൻറ വിശാലമായ പറമ്പിൽ മലിനജലമടക്കമുള്ള ചപ്പുചവറുകൾ തള്ളിയിരുന്നു. കാരക്കുന്നത്തെ ഉണ്ണികൃഷ്ണൻ പുത്തഞ്ചേരിയുടെ വയലിൽ കക്കൂസ് മാലിന്യവും ഒഴുക്കിയിരുന്നു. അതിനൊന്നും ഉത്തരവാദികളെ കണ്ടെത്താൻ അധികൃതർക്കായിട്ടില്ല. മഴക്കാലമായതിനാൽ മാലിന്യം ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ പ്രദേശവാസികൾക്കും യാത്രചെയ്യുന്നവർക്കും മൂക്കുപൊത്തേണ്ട അവസ്ഥയാണ്. സാംക്രമികരോഗങ്ങൾ പടർന്നുപിടിക്കുേമ്പാഴാണ് സാമൂഹിക വിരുദ്ധർ റോഡരികിൽ മാലിന്യം നിക്ഷേപിക്കുന്നത്. അമ്പലപ്പൊയിൽ സ്കൂളിനടുത്ത ഉപേക്ഷിച്ച മാലിന്യത്തിൽനിന്നുള്ള ദുർഗന്ധം സ്കൂൾ വിദ്യാർഥികൾക്ക് അസ്വസ്ഥത വരുത്തുന്നതായി രക്ഷിതാക്കൾ പറഞ്ഞു. റോഡരികിലെ മാലിന്യനിക്ഷേപം തടയാൻ നാട്ടുകാർ കർമസമിതി രൂപവത്കരിച്ചിരിക്കുകയാണ്. നന്മണ്ട-നരിക്കുനി റോഡിൽ സി.സി.ടി.വി കാമറകൾ സ്ഥാപിച്ച് മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടുപിടിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.