ചുരത്തിൽ ബസ് കേടായി; മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു

വൈത്തിരി: വയനാട് ചുരത്തിൽ ഏഴാം വളവിനു സമീപം സ്വകാര്യ ബസ് കേടായതിനെ തുടർന്ന് മണിക്കൂറുകളോളം ചുരത്തിലൂടെയുള്ള വാഹനഗതാഗതം തടസ്സപ്പെട്ടു. ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കല്ലട ട്രാവൽസി​െൻറ മൾട്ടി ആക്സിൽ വോൾവോ ലക്ഷ്വറി ബസാണ് രാവിലെ ആറു മണിയോടെ കേടായത്. ഓഫിസുകളിലും സ്‌കൂളുകളിലും മറ്റും എത്തിപ്പെടേണ്ടിയിരുന്ന ആയിരക്കണക്കിന് യാത്രക്കാരാണ് വലഞ്ഞത്. ഞായാറാഴ്ച ഹർത്താലിൽ യാത്ര മുടങ്ങി തിങ്കളാഴ്ച യാത്ര തുടർന്നവർ വീണ്ടും ബുദ്ധിമുട്ടി. വെള്ളം പോലും കിട്ടാതെ കൈക്കുഞ്ഞുങ്ങളടക്കമുള്ള യാത്രക്കാർ ബുദ്ധിമുട്ടി. രണ്ട് ആംബുലൻസുകളും ബ്ലോക്കിൽ കുടുങ്ങി. നൂറുകണക്കിന് വാഹനങ്ങളുടെ നിരയായിരുന്നു ചുരത്തിൽ. താമരശ്ശേരി പൊലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും നടത്തിയ പരിശ്രമത്തിനൊടുവിൽ ഒമ്പതുമണിയോടെ ചെറുവാഹനങ്ങൾ കടത്തിവിട്ടു. 11 മണിക്കാണ് തടസ്സം ഒഴിവായി ഗതാഗതം പൂർണസ്ഥിതിയിലായത്. ട്രാഫിക് എസ്.ഐ അബ്ദുൽ മജീദി​െൻറ നേതൃത്വത്തിൽ താമരശ്ശേരി പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്തു. ചുരം സംരക്ഷണ സമിതിയുടെ ഇരുപതോളം വളൻറിയർമാർ തടസ്സം നീക്കുന്നതിൽ സജീവമായി ഇടപെട്ടു. ശസ്ത്രക്രിയ ചെയ്യാൻ വേണ്ടി വൈത്തിരിയിലെത്തേണ്ട കോഴിക്കോട്ടെ ഒരു ഡോക്ടറെ വളൻറിയർമാരിൽ ഒരാൾ മോട്ടോർ സൈക്കിളിൽ വൈത്തിരിയിലെത്തിച്ചു. വളൻറിയർമാരായ സലിം, സുകുമാരൻ, മജീദ്, ഷമീർ, അർഷാദ്, ദീപു എന്നിവർ നേതൃത്വം നൽകി. ഇതിനിടെ ആറാം വളവിൽ ചരക്കുലോറി സ്തംഭിച്ചത് കുരുക്ക് വർധിപ്പിക്കാനിടയാക്കി. പിന്നീട് ലോറി തള്ളിനീക്കി ഒരു വശത്തേക്ക് ഒതുക്കുകയായിരുന്നു MONWDL17 സ്വകാര്യബസ് കേടായതിെനതുടർന്ന് വയനാട് ചുരത്തിലുണ്ടായ ഗതാഗത തടസ്സം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT