മൊബൈൽ പൗച്ചിനുള്ളിൽ പാമ്പ്; ജീവനക്കാരന്​ കടിയേറ്റു

മൊബൈൽകടയിലെ ജീവനക്കാരനെ കടിച്ച പാമ്പിനെ വനശ്രീയിലെ പാമ്പുപിടിത്തക്കാരൻ ഷിബു പിടികൂടുന്നു ഫറോക്ക്: മൊബൈൽകടയിലെ റാക്കിനുള്ളിൽ കയറിക്കൂടിയ പാമ്പ് ജീവനക്കാരനെ കടിച്ചു. റെയിൽവേ സ്റ്റേഷന് സമീപം സെൽ ടു സെൽ മൊബൈൽകടയിലെ ജീവനക്കാരനായ പെരുമുഖം സ്വദേശി സഫീറിനെയാണ്(24) തിങ്കളാഴ്ച രാവിലെ പത്തരയോടുകൂടി പാമ്പ്കടിച്ചത്. കടയിലെ റാക്കുകളിൽ സൂക്ഷിച്ചിരുന്ന മൊബൈൽകവറിനുള്ളിൽ(പൗച്ച്)നിന്നാണ് കടിയേറ്റത്. വിവരമറിഞ്ഞ് തടിച്ചുകൂടിയ നാട്ടുകാർ മത്തോട്ടം വനശ്രീയിൽ വിവരമറിയിച്ചതിനെതുടർന്ന് പാമ്പുപിടിത്തക്കാരനായ ചെറുവണ്ണൂർ സ്വദേശി സി. ഷിബു എത്തി ഇതിെന പിടികൂടി. വെള്ളിവരയൻ ഇനത്തിൽെപട്ട പാമ്പാണിത്. സഫീറിനെ ഉടനെ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT