കോഴിക്കോട്: കോഴിക്കോട് ലൈറ്റ് മെേട്രാ പദ്ധതി ഉടൻതന്നെ സ്ഥലമേറ്റെടുക്കൽ നടപടിയിലേക്ക് നീങ്ങുകയാണെന്ന് കേരള റാപ്പിഡ് ട്രാൻസിറ്റ് കോർപറേഷൻ ലിമിറ്റഡ് (കെ.ആർ.ടി.എൽ) ഡയറക്ടർ അജിത് പാട്ടീൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ അറിയിച്ചു. പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കാൻ കേന്ദ്ര മെേട്രാ റെയിൽ നയം വരുന്നതുവരെ കാത്തിരിക്കേണ്ടതിനാൽ ഭൂമി ഏറ്റെടുത്ത ശേഷം അനുമതി തേടുമെന്നും അദ്ദേഹം പറഞ്ഞു. ലൈറ്റ് മെേട്രാ പദ്ധതി കൂടുതൽ ലാഭകരമാവുന്ന രീതിയിൽ സ്റ്റേഷനുകളിൽ വ്യാപാര സമുച്ചയങ്ങൾ, വിശാലമായ ബഹുനില പാർക്കിങ്, സർക്കാർ ഓഫിസുകൾ, വാണിജ്യ കേന്ദ്രങ്ങളും മറ്റുമായി ബന്ധിപ്പിച്ച് ആകാശ നടപ്പാതകൾ എന്നിവ കൂടി സ്ഥാപിക്കാവുന്ന രീതിയിലുള്ള ഭൂമി ഏറ്റെടുക്കലിന് പൊതുമരാമത്ത് വകുപ്പ് സ്പെഷൽ സെക്രട്ടറി ബിജു പ്രഭാകർ നിർദേശം നൽകി. പ്രധാന സ്റ്റേഷനുകളിൽ കുറഞ്ഞത് ഒരേക്കറെങ്കിലും പാർക്കിങ്ങിന് വേണം. സ്റ്റേഷനുകളിൽ ഇറങ്ങിയാൽ പ്രധാന കേന്ദ്രങ്ങളിലേക്ക് വിവിധ രീതികളിൽ എത്തിപ്പെടാൻ സൗകര്യമുണ്ടാകണം. പദ്ധതിക്കായി ഭൂമി കണ്ടെത്തുന്നതിനൊപ്പം പുനരധിവാസത്തിനും സ്ഥലം തേടും. ഇപ്പോൾ മുൻഗണന നൽകുന്നത് പുനരധിവാസത്തിനാണ്. പദ്ധതി എത്ര പേരെ ബാധിക്കും എത്ര പേരെ പുനരധിവസിപ്പിക്കണം എന്നതു സംബന്ധിച്ച് സർവേ നടത്തും. കോഴിക്കോട് മെഡിക്കൽ കോളജ് മുതൽ മീഞ്ചന്ത വരെയുള്ള 13.33 കിലോ മീറ്ററിന് സംസ്ഥാന സർക്കാറിെൻറ ഭരണാനുമതിയുണ്ട്. കേരള റോഡ് ഫണ്ട് ബോർഡിന് കീഴിലെ സിറ്റി റോഡ് േപ്രാജക്ടിെൻറ അവലോകനവും നടത്തി. ഇതിൽ ഒന്നാം ഘട്ടത്തിെൻറ ആദ്യഭാഗം പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. വെള്ളിമാടുകുന്ന്-മാനാഞ്ചിറ ഉൾപ്പെടുന്ന രണ്ടാംഭാഗത്തിെൻറ സ്ഥലമേറ്റെടുക്കൽ പുരോഗമിക്കുന്നുണ്ട്. കേരള റോഡ് ഫണ്ട് ബോർഡ് സി.ഇ.ഒ പി.സി ഹരികേഷ്, ജില്ല കലക്ടർ യു.വി. ജോസ്, ഡെപ്യൂട്ടി കലക്ടർ (എൽ.എ) എൻ.വി. രഘുരാജ്, പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടിവ് എൻജിനീയർമാർ, ഡി.എം.ആർ.സി എൻജിനീയർമാർ, റവന്യു വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.