പനിച്ചൂടിൽ കഞ്ഞിയുമായി എൽ.പി സ്​കൂൾ വിദ്യാർഥികൾ

മേപ്പയൂർ: മേപ്പയൂർ ഗവ. ആശുപത്രിയിൽ വിളയാട്ടൂർ എളമ്പിലാട് എൽ.പി സ്കൂൾ ഹെൽത്ത് ക്ലബ് നേതൃത്വത്തിൽ രോഗികൾക്ക് കഞ്ഞിവിതരണം നടത്തി. പനിച്ച് ക്ഷീണിതരായി ആശുപത്രിയിലെത്തിയ മുഴുവൻ രോഗികൾക്കും കഞ്ഞി, ചുക്കുകാപ്പി എന്നിവ നൽകി രോഗികൾക്ക് ആശ്വാസം പകർന്ന് കുരുന്നുകൾ മനുഷ്യസ്നേഹത്തി​െൻറ ഉദാത്തമാതൃക കാട്ടി. സ്കൂൾ പി.ടി.എ പരിപാടിക്ക് പിന്തുണ നൽകി. പി.ടി.എ പ്രസിഡൻറ് സിന്ധു ഗണേഷ് ഉദ്ഘാടനം ചെയ്തു. ദീജി വി.കെ. അധ്യക്ഷത വഹിച്ചു. എസ്.കെ. ശ്രീലേഷ്, ബൈജു റാം, ജിഷാബായി, സിന്ധു വള്ളിൽ, സജിന സത്യൻ, ബിജി ഹരിദാസ്, ജിഷ സജീവൻ, ആൻസി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT