കുറ്റ്യാടി: മരുതോങ്കര ഗ്രാമപഞ്ചായത്ത് ആസ്ഥാനമായ മുള്ളൻകുന്നിൽ അടച്ചിട്ട കട ബോംബെറിഞ്ഞു തകർത്തു. സി.പി.എം പ്രവർത്തകൻ മുള്ളൻകുന്ന് കുഴിമല സുഗുണെൻറ ചക്കര ടെക്സ്റ്റൈൽസാണ് വ്യാഴാഴ്ച അർധരാത്രിക്കുശേഷം സ്റ്റീൽ ബോംബെറിഞ്ഞ് തകർത്തത്. കടയുടെ ഷട്ടർ, ഗ്ലാസ് ഡോർ എന്നിവ തകർന്നു. രാത്രി പതിനൊന്നരക്ക് സുഗുണൻ കടയടച്ച് വീട്ടിലെത്തിയ ഉടനെ 12 മണിയോടെയാണ് ഉഗ്രസ്ഫോടനം നടന്നത്. സംഭവത്തിനു പിന്നിൽ ബി.ജെ.പി പ്രവർത്തകരാണെന്ന് സി.പി.എം പ്രദോശിക നേതാക്കൾ ആരോപിച്ചു. സുഗുണെൻറ ഭാര്യ പത്മിനി സി.പി.എം ലോക്കൽ കമ്മിറ്റി അംഗവും ഗ്രാമപഞ്ചായത്ത് മുൻ അംഗവുമാണ്. ആക്രമികൾ ബൈക്കിലെത്തിയാണ് സ്ഫോടനം നടത്തിയതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ടൗണിലെ ഒരു കടയിലെ സി.സി.ടി.വിയിൽ ബൈക്കിൽ രണ്ടുപേർ പോകുന്നതായി കാണുന്നുണ്ടെന്നും എന്നാൽ, ബൈക്ക് നമ്പർ, ആളുകളുടെ മുഖം എന്നിവ വ്യക്തമാവുന്നില്ലെന്നും പറഞ്ഞു. ഷട്ടറിെൻറ മധ്യത്തിലായി ഒരാളുടെ തലകടക്കാൻ വലുപ്പത്തിൽ തുളഞ്ഞുപോയിട്ടുണ്ട്. ബോംബിെൻറ ചീളുകൾ വളരെ ദൂരെവരെ തെറിച്ച നിലയിലാണ്. കടയുടെ മുറ്റത്തെ അലൂമിനിയം ഷീറ്റിട്ട മേൽക്കൂര, ഷട്ടറിെൻറ കവറിങ് എന്നിവ പലഭാഗത്തായ തുളഞ്ഞുപോയിട്ടുണ്ട്. കുറ്റ്യാടി സി.ഐയുടെ ചുമതലയുള്ള പേരാമ്പ്ര സി.ഐ സുനിൽകുമാർ, തൊട്ടിൽപാലം എസ്.ഐ വിനയകുമാർ എന്നിവർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ, ഫോറൻസിക് വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മുള്ളൻകുന്നിൽ കഴിഞ്ഞ നവംബറിൽ ബി.ജെ.പി പ്രവർത്തകൻ മുണ്ടക്കുറ്റി രജീഷിെൻറ അടച്ചിട്ട ഫാൻസി കട തീവെച്ച് നശിപ്പിച്ചിരുന്നു. അതിെൻറ പ്രതികാരമാവാം വ്യാഴാഴ്ച നടന്നതെന്നാണ് പൊലീസിെൻറ നിഗമനം. കൂടാതെ മുണ്ടക്കുറ്റിയിൽ സി.പി.എം-, ബി.ജെ.പി പ്രവർത്തകർ തമ്മിൽ തുടർച്ചയായ സംഘർഷങ്ങളും ബോംബാക്രമണങ്ങളും അരങ്ങേറിയിരുന്നു. ഇരു പാർട്ടിയിലെയും നേതാക്കളുടെ വീടുകൾക്കുനേരെ ആക്രമണ പരമ്പരകളുമുണ്ടായി. സ്ഥലത്ത് ശക്തമായ പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് സി.പി.എം ആഹ്വാനപ്രകാരം വെള്ളിയാഴ്ച മുള്ളൻകുന്നിൽ ഹർത്താൻ ആചരിച്ചു. സി.പി.എം ലോക്കൽ കമ്മിറ്റി, വ്യാപാരി വ്യവസായി ഏകോപന സമിതി എന്നിവയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. വൈകീട്ട് സി.പി.എം പ്രതിഷേധ പൊതുയോഗം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.