കോഴിക്കോട്: അരനൂറ്റാണ്ടിലേറെയായി ഉപകരണസംഗീത രംഗത്തെ നിറസാന്നിധ്യം, കോഴിക്കോട്ടുകാർ പപ്പേട്ടൻ എന്ന് വിളിക്കുന്ന പി. പദ്മനാഭനെ നാട് ആദരിക്കുന്നു. മീഞ്ചന്ത, അരക്കിണർ, വൈ.എം.ആർ.സി, അരീക്കാട്, നല്ലളം വാർഡുകളിലെ 40 റസിഡൻറ്സ് അസോസിയേഷനുകൾ ചേർന്നാണ് ‘സ്നേഹപൂർവം പപ്പേട്ടന്’ എന്ന സംഗീത സായാഹ്നം സംഘടിപ്പിക്കുകയെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നാളെ വൈകീട്ട് അഞ്ചിന് മീഞ്ചന്ത എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ ഗാനസംഗമത്തിൽ മലയാളത്തിെൻറ പ്രിയ ഗായകൻ പി. ജയചന്ദ്രൻ, എരഞ്ഞോളി മൂസ, വിളയിൽ ഫസീല, ബാംഗ്ലൂർ അസ്ലം, സതീഷ് ബാബു, സിന്ധു പ്രേംകുമാർ തുടങ്ങി മുപ്പതോളം പേർ പങ്കെടുക്കും. 25 ഉപകരണ സംഗീതകാരന്മാർ പിന്നണിയൊരുക്കും. രാത്രി എട്ടിന് ആദരിക്കൽ ചടങ്ങ് മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഗായകൻ പി. ജയചന്ദ്രൻ പപ്പനെ ആദരിക്കും. മീഞ്ചന്ത സ്വദേശിയായ പപ്പൻ ബാബുരാജ്, കെ.ജെ. ജോയ്, ദേവരാജൻ, എ.ടി. ഉമ്മർ, എം.കെ. അർജുനൻ തുടങ്ങി പ്രമുഖ സംവിധായകർക്ക് വേണ്ടി പ്രവർത്തിച്ചു. രാഘവൻ മാസ്റ്റർക്ക് കീഴിൽ ആകാശവാണിയിലെ ആദ്യ അക്കോർഡിയൻ ആർട്ടിസ്റ്റായി. പിന്നീട് കീബോർഡിൽ പ്രശസ്തനായി മാറുകയായിരുന്നു. പ്രമുഖ ഗായകർ കോഴിക്കോെട്ടത്തിയാൽ സംഗീതമൊരുക്കുന്നത് പപ്പനാണ്. ഓർഗനൈസിങ് കമ്മിറ്റി ഭാരവാഹികളായ എസ്.വി. സയ്യിദ് മുഹമ്മദ് ഷമീൽ, കെ. നജ്മ, നമ്പിടി നാരായണൻ, കെ.പി. അബ്ദുൽ റസാഖ്, കെ. സലാം എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.