പേ​രാ​മ്പ്ര​യി​ൽ സി.​പി.​എം –-​ലീ​ഗ് സം​ഘ​ർ​ഷം; അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്

പേരാമ്പ്ര: പേരാമ്പ്രയിൽ സി.പി.എം-മുസ്ലിം ലീഗ് സംഘർഷത്തിൽ വിദ്യാർഥികളുൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റു. കണ്ണീർവാതകം പ്രയോഗിച്ചും ലാത്തിവീശിയുമാണ് പൊലീസ് ജനക്കൂട്ടത്തെ നിയന്ത്രിച്ചത്. എസ്.എഫ്.ഐ പ്രവർത്തകരായ വെള്ളിയൂരിലെ ഒതയോത്ത് പമൽ (17), പിലാക്കുന്നത് രാഹുൽ (17), മുസ്ലിം യൂത്ത്ലീഗ് നൊച്ചാട് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി പി.കെ. അസ്ബീർ (26), ഇ.എം.എസ് ആശുപത്രി ജീവനക്കാരായ മുളിയങ്ങൽ കുന്നത്ത് നാരായണൻ (45), കിഴിഞ്ഞാണ്യം പ്രശാന്തി ഭവനിൽ പ്രവീൺ (38) എന്നിവർക്കാണ് പരിക്കേറ്റത്. അസ്ബീർ കോഴിക്കോട് മെഡിക്കൽ കോളജിലും മറ്റുള്ളവർ പേരാമ്പ്ര താലൂക്കാശുപത്രിയിലും ചികിത്സ തേടി. ചൊവ്വാഴ്ച ഉച്ചക്ക് 1.30ന് ചാലിക്കര ഖാദിക്ക് സമീപത്തുനിന്നാണ് എസ്.എഫ്.ഐ പ്രവർത്തകർക്ക് മർദനമേൽക്കുന്നത്. തുടർന്ന് കൈക്ക് പരിക്കേറ്റ പമലിന് എക്സറെയെടുക്കാൻ ഇ.എം.എസ് ആശുപത്രിയിലെത്തിച്ചപ്പോൾ ശിഹാബ് തങ്ങൾ റിലീഫ് സെല്ലിെൻറ ആംബുലൻസ് ഡ്രൈവറായ അസ്ബീർ ആശുപത്രി പരിസരത്തുണ്ടായിരുന്നു. അസ്ബീറിെൻറ നേതൃത്വത്തിലാണ് എസ്.എഫ്.ഐ പ്രവർത്തകരെ മർദിച്ചതെന്നാരോപിച്ച് പമലിെൻറ കൂടെ വന്നവർ ഇയാളെ മർദിക്കുകയായിരുന്നു. തുടർന്നുനടന്ന സംഘർഷത്തിലാണ് ആശുപത്രി ജീവനക്കാർക്ക് പരിക്കേറ്റത്. സംഭവത്തിനുശേഷം ഇരുവിഭാഗവും സംഘടിച്ചെത്തിയത് ടൗണിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചു. മത്സ്യമാർക്കറ്റിൽ കയറി മത്സ്യം നശിപ്പിക്കുകയും മാർക്കറ്റ് പരിസരത്തെ മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി ഓഫിസിനുനേരെ കല്ലെറിയുകയും ചെയ്തു. കേല്ലറിൽ ജനൽചില്ല് തകർന്നു. സംഘർഷാവസ്ഥ നിലനിൽക്കുന്ന പേരാമ്പ്രയിൽ വൻ പൊലീസ് സംഘം കാവലുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT