എകരൂൽ: പൂനൂർ പെരിങ്ങളം വയലിൽ ഇതര സംസ്ഥാന െതാഴിലാളികളുടെ താമസകേന്ദ്രത്തിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ബാലുശ്ശേരി പൊലീസും സംയുക്തമായി പരിശോധന നടത്തി. പെരിങ്ങളം വയലിൽ ആനപ്പാറ ബിൽഡിങ്ങിന് പിന്നിൽ ദിനേശെൻറ ഉടമസ്ഥതയിലുള്ള താൽക്കാലിക ഷെഡിൽനിന്ന് ദുർഗന്ധം അനുഭവപ്പെടുന്നതായുള്ള നാട്ടുകാരുടെ പരാതിയിലാണ് പരിശോധന നടത്തിയത്. അടിസ്ഥാന സൗകര്യങ്ങളില്ലാതെയാണ് തൊഴിലാളികളെ ഇവിടെ പാർപ്പിച്ചിരിക്കുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി. കെട്ടിടത്തോടനുബന്ധിച്ചുള്ള കക്കൂസ് ടാങ്ക് സ്ലാബിട്ട് മൂടാതെ തുറന്നിട്ട അവസ്ഥയിലായിരുന്നു. പുഴുക്കളും കൊതുകും നിറഞ്ഞ് പരിസരമാകെ ദുർഗന്ധം വമിക്കുന്ന നിലയിൽ കടുത്ത ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുന്ന തരത്തിലാണ് താൽക്കാലിക ഷെഡിൽ തൊഴിലാളികളെ പാർപ്പിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മാത്രമല്ല, പരിസരമാകെ ഭക്ഷണാവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും തള്ളി വൃത്തിഹീനമായ സാഹചര്യത്തിലാണ് തൊഴിലാളികൾ താമസിക്കുന്നത്. വൃത്തിഹീനമായ സാഹചര്യത്തിൽ തൊഴിലാളികളെ താമസിപ്പിച്ച കെട്ടിട ഉടമക്ക് നോട്ടീസ് നൽകി. നിയമവിധേയമല്ലാതെ താമസിപ്പിച്ച തൊഴിലാളികളെ ഉടനെ ഒഴിപ്പിക്കാനും പ്രദേശം ശുചീകരിക്കാനും ഉദ്യോഗസ്ഥർ ഉടമക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇത്തരത്തിലുള്ള അനധികൃത കെട്ടിടങ്ങൾക്കെതിരെ ശക്തമായ നടപടി ഉണ്ടാവുമെന്ന് ഉണ്ണികുളം ഗ്രാമപഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. പരിേശാധനക്ക് ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.കെ. പ്രവീൺ, കെ. ലത, ബാലുശ്ശേരി എസ്.െഎ ഗംഗാധരൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.