കുറ്റ്യാടി: ഞായറാഴ്ച വൈകീട്ട് സുഹൃത്തുക്കളും ബന്ധുക്കളുമായ ആറ് യുവാക്കള്‍ മലവെള്ളത്തില്‍ ഒലിച്ചുപോയ വിവരമറിഞ്ഞ് മലയോരം വിറങ്ങലിച്ചു. കിട്ടാവുന്ന വാഹനങ്ങളില്‍ ആളുകള്‍ പൂഴിത്തോട് ജലവൈദ്യുതി പ്രദേശമായ പശുക്കടവ് എക്കലിലേക്ക് കുതിക്കുകയായിരുന്നു. രാത്രി 11 മണിക്കാണ് പവര്‍ഹൗസിനു സമീപം പുഴയില്‍നിന്ന് പാറയുള്ളപറമ്പത്ത് രാമചന്ദ്രന്‍െറ മകന്‍ രജീഷിന്‍െറ മൃതദേഹം നാട്ടുകാര്‍ക്ക് കിട്ടിയത്. കൂലംകുത്തിയൊഴുകുന്ന പുഴയില്‍ തിരച്ചിലിന് ഇറങ്ങാന്‍ പറ്റാത്ത സ്ഥിതിയാണ്. ഫയര്‍ഫോഴ്സിന്‍െറ നാദാപുരം, വടകര, കോഴിക്കോട്, പേരാമ്പ്ര യൂനിറ്റുകളില്‍നിന്ന് ദീര്‍ഘദൂരം വെളിച്ചം വിതറാവുന്ന അസ്ക ലൈറ്റും കൊണ്ടുവന്നിരുന്നു. പുഴക്ക് കുറുകെ കെട്ടാന്‍ വടങ്ങളും ഉണ്ടായിരുന്നു. എന്നാല്‍, പുഴക്ക് കുറുകെ വിരിക്കാന്‍ പറ്റിയ നെറ്റുകള്‍ ഇല്ലാത്തത് പ്രയാസം സൃഷ്ടിച്ചു. ശക്തമായ ഒഴുക്കുള്ള കടന്ത്രപ്പുഴയില്‍ ആനകള്‍പോലും വഴുതിവീഴുന്ന പാറക്കൂട്ടങ്ങളുമുണ്ട്. രണ്ടു തവണ കാട്ടാനകള്‍ ഒഴുക്കില്‍പെട്ട് ചെരിഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.