നാണയ, കറന്‍സി ശേഖരവുമായി സുധീഷ്

കൊടുവള്ളി: നാണയ കറന്‍സി ശേഖരണവുമായി കൊടുവള്ളി സ്വദേശി കെ.വി. സുധീഷ്. നാല്‍പതില്‍പരം രാജ്യങ്ങളിലെ പഴയതും പുതിയതുമായ വിവിധങ്ങളായ നാണയവും കറന്‍സികളുമാണ് ശേഖരണത്തിലുള്ളത്. സ്വകാര്യ ബസ് ജീവനക്കാരനായ സുധീഷ് തന്‍െറ ജോലിക്കിടയില്‍ പരിചയപ്പെടുന്ന സുഹൃത്തുക്കള്‍ വഴിയാണ് നാണയ കറന്‍സികള്‍ ശേഖരിക്കുന്നത്. തികച്ചും നാട്ടിന്‍പുറത്തുകാരനായ സുധീഷിന്‍െറ ശേഖരണം കാണാന്‍ വിദ്യാര്‍ഥികളടക്കം നിരവധിപേരാണ് വീട്ടിലത്തെുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.