എകരൂല്‍: ചൊവ്വാഴ്ച നാട്ടുകാരുടെ ശക്തമായ ചെറുത്തുനില്‍പിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഉണ്ണികുളം പഞ്ചായത്തിലെ ശിവപുരം വില്ളേജില്‍പെട്ട കാപ്പിയില്‍ പ്രദേശത്ത് ഗെയില്‍ വാതക പൈപ്പ് ലൈന്‍ സര്‍വേ രണ്ടാം ദിവസമായ ബുധനാഴ്ച പുനരാരംഭിച്ചു. രാവിലെ പത്തോടെ ഗെയില്‍ സര്‍വേ ഉദ്യോഗസ്ഥരോടൊപ്പം സ്ഥലത്തത്തെിയ ബാലുശ്ശേരി സി.ഐ കെ. സുഷീറിന്‍െറ നേതൃത്വത്തിലെ പൊലീസ് സംഘം നാട്ടുകാരെയും സ്ഥലമുടമകളെയും വിരട്ടിയോടിച്ചും സമരസമിതി നേതാക്കളെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലത്തെിച്ചുമാണ് സര്‍വേ തുടങ്ങിയത്. സ്ഥലമുടമകളോട് സമ്മതം ചോദിക്കാതെ അതിക്രമിച്ചുകയറി പൊലീസും ഉദ്യോഗസ്ഥരും കുറ്റിയടിക്കുകയായിരുന്നുവെന്ന് സ്ഥലമുടമകള്‍ പറഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തത്തെിയ സമരസമിതി നേതാക്കളായ പതിനഞ്ചോളം പേരെയാണ് അറസ്റ്റു ചെയ്തത്. അവശേഷിച്ച സ്ത്രീകളുള്‍പ്പെടെയുള്ള സ്ഥലമുടമകളെ വിരട്ടിയോടിച്ചതിനാല്‍ സര്‍വേ നടപടികള്‍ സുഗമമായി നടത്താന്‍ കഴിഞ്ഞു. സര്‍വേ നടത്തുന്നതിനുള്ള രേഖകളോ ഉത്തരവുകളോ കാണിക്കാനുള്ള സ്ഥലമുടമകളുടെ ആവശ്യം അനുവദിച്ചില്ല. ഒറ്റപ്പിലാക്കൂല്‍ പറമ്പില്‍നിന്ന് തുടങ്ങി പൊലിയേടത്ത് വയല്‍, പൊലിയേടത്ത് പറമ്പ്, ചിറ്റാരിപ്പൊയില്‍, ചിറ്റാരി ഇല്ലത്ത്, അമ്പലപ്പറമ്പില്‍ തുടങ്ങിയ പ്രദേശങ്ങളാണ് ബുധനാഴ്ച സര്‍വേ നടത്തിയത്. 20 മീറ്റര്‍ വീതിയില്‍ കുറ്റിയടിച്ച പറമ്പുകളിലുള്ള വൃക്ഷങ്ങളുടെ കണക്കെടുത്ത് നല്‍കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചതായി സ്ഥലമുടമകള്‍ പറഞ്ഞു. നഷ്ടപരിഹാരം കണക്കാക്കി നല്‍കുന്നതിനാണ് കണക്കെടുക്കുന്നതത്രെ. പൊലിയേടത്ത് ഭാസ്കരമാരാര്‍, കൃഷ്ണമാരാര്‍ എന്നിവരുടെ വീടുകള്‍ക്ക് ഇടയിലൂടെയാണ് സര്‍വേ നടത്തി കുറ്റിയിട്ടത്. അറസ്റ്റ് ചെയ്ത വിവരമറിഞ്ഞ് ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഇ.ടി. ബിനോയ്യുടെ നേതൃത്വത്തില്‍ രാഷ്ട്രീയകക്ഷി പ്രതിനിധികളായ ടി. മുഹമ്മദ്, കെ. രാമചന്ദ്രന്‍, കെ.കെ.ഡി. രാജന്‍, കെ.എം. രബിന്‍ലാല്‍, ടി.സി. രമേശന്‍, സി.പി. കരീം തുടങ്ങിയവര്‍ സ്റ്റേഷനിലത്തെി ചര്‍ച്ച നടത്തിയതിനുശേഷം ഉച്ചയോടെ അറസ്റ്റിലായവരെ വിട്ടയച്ചു. വൈകീട്ട് സര്‍വകക്ഷി പ്രതിനിധികള്‍ എകരൂലില്‍ യോഗം ചേര്‍ന്ന് സമരം ശക്തമാക്കാന്‍ തീരുമാനിച്ചു. ബലപ്രയോഗത്തില്‍ പ്രതിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ എകരൂല്‍ ടൗണില്‍ പ്രകടനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.