പശ്ചിമഘട്ടം സംരക്ഷിക്കാന്‍ ചുരത്തിലേക്ക് സൈക്കിള്‍ ചവിട്ടിക്കയറി സഞ്ചാരികള്‍

കോഴിക്കോട്: മലിനീകരണവും കൈയേറ്റവും കാരണം നശിക്കുന്ന പശ്ചിമഘട്ടത്തെ സംരക്ഷിക്കണമെന്ന സന്ദേശമുയര്‍ത്തി വയനാട് ചുരം ചവിട്ടിക്കയറി സഞ്ചാരികള്‍. പറവൂര്‍ ബൈക്കേഴ്സ് ക്ളബും സഞ്ചാരി ഫേസ്ബുക് കൂട്ടായ്മയും ഗിയര്‍ ജങ്ഷനും ചേര്‍ന്ന് നടത്തിയ സൈക്കിള്‍ സവാരിയാണ് കോഴിക്കോട് വഴി വയനാട് ലക്കിടിയില്‍ സമാപിച്ചത്. ജഴ്സിയണിഞ്ഞ് അറുപത് പേര്‍ പങ്കെടുത്ത യാത്ര കൊച്ചി പറവൂരില്‍നിന്നാണ് ആരംഭിച്ചത്. കോഴിക്കോട് നിന്ന് ടീം മലബാര്‍ സൈക്കിള്‍ റൈഡേഴ്സും സവാരിയില്‍ പങ്കുചേര്‍ന്നിരുന്നു. അനിയന്ത്രിതമായ പ്രകൃതി ചൂഷണം കാലാവസ്ഥയെപോലും തകിടംമറിക്കുന്ന അവസ്ഥയില്‍നിന്നും മാറ്റിയെടുക്കാനുള്ള ബോധവത്കരണത്തിന്‍െറ ഭാഗമായാണ് യാത്രയെന്ന് സംഘാടകര്‍ പറഞ്ഞു. ലക്കിടി ചുരം വ്യൂ പോയന്‍റില്‍ കാമ്പയിനിന്‍െറ ഭാഗമായി ലഘുലേഖ വിതരണവും നടന്നു. സൈക്കിള്‍ സഞ്ചാരികള്‍ക്ക് വ്യൂ പോയന്‍റില്‍ സഞ്ചാരി കോഴിക്കോട് യൂനിറ്റിന്‍െറ നേതൃത്വത്തില്‍ സ്വീകരണം ഒരുക്കിയിരുന്നു. ഹമീദലി വാഴക്കാട്, സൈക്കിള്‍ സഞ്ചാരി പ്രതിനിധി ഉല്ലാസ് ഉത്തമന്‍, കോഓഡിനേറ്റര്‍ സുനീഷ് കടലുണ്ടി, മുനീര്‍ ഹുസൈന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വന സംരക്ഷണത്തിന്‍െറ പ്രാധാന്യം സഞ്ചാരികളെ അറിയിക്കുന്നതിനായി സഞ്ചാരി ഫേസ്ബുക് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന ‘കാനനപാതയില്‍ കല്ളെറിയല്ളേ’ കാമ്പയിനും ഇതിന്‍െറ ഭാഗമായി നടക്കുന്നുണ്ട്. പരിപാടിയുടെ ആദ്യഘട്ടത്തിന്‍െറ സമാപനവും ഇതോടനുബന്ധിച്ച് നടന്നു. രണ്ട് മാസക്കാലം നടത്തിവന്ന കാമ്പയിന്‍ വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റിയുടെയും സംസ്ഥാന വനം വകുപ്പിന്‍െറയും സഹകരണത്തോടെയാണ് നട ത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.