കോഴിക്കോട്: ജില്ലയിലാദ്യമായി തപാല്‍ വകുപ്പിന്‍െറ ഇന്ത്യ പോസ്റ്റ് എ.ടി.എം ചൊവ്വാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. സിവില്‍ സ്റ്റേഷനിലും മാനാഞ്ചിറയിലെ ഹെഡ് പോസ്റ്റോഫിസിലുമാണ് പ്രാരംഭഘട്ടത്തില്‍ എ.ടി.എമ്മുകള്‍ വരുന്നത്. സിവില്‍ സ്റ്റേഷനിലെ എ.ടി.എം രാവിലെ 10ന് ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് ഉദ്ഘാടനം ചെയ്യും. ഏത് പോസ്റ്റോഫിസിലും അക്കൗണ്ടുള്ളവര്‍ക്ക് എ.ടി.എം വഴി പണം പിന്‍വലിക്കാം. സ്വന്തം പേര് ചേര്‍ത്തതും അല്ലാത്തതുമായ എ.ടി.എം കാര്‍ഡുകള്‍ പോസ്റ്റോഫിസില്‍നിന്ന് ലഭിക്കും. പേരില്ലാത്ത ഇന്‍സ്റ്റന്‍റ് കാര്‍ഡുകള്‍ പോസ്റ്റോഫിസില്‍ ചെന്ന് ആവശ്യപ്പെട്ടാലുടന്‍ നല്‍കാവുന്ന രീതിയിലാണ് സംവിധാനം. ഇതിനകം രാജ്യത്തെ 25000ത്തിലധികം പോസ്റ്റോഫിസുകളെ നെറ്റ്വര്‍ക്കിലൂടെ പരസ്പരം ബന്ധിപ്പിച്ച കോര്‍ ബാങ്കിങ് സൊല്യൂഷന്‍സിന്‍െറ രണ്ടാം ഘട്ടമെന്ന നിലയിലാണ് തപാല്‍ വകുപ്പ് ഇന്ത്യ പോസ്റ്റ് എ.ടി.എമ്മുകള്‍ സ്ഥാപിക്കുന്നത്. തിരുവനന്തപുരം, കൊച്ചി, തൃശൂര്‍ തുടങ്ങിയ നഗരങ്ങളില്‍ തപാല്‍ വകുപ്പ് നേരത്തേ എ.ടി.എമ്മുകള്‍ ആരംഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.