ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ് പുതുക്കല്‍ മാറ്റി

മുക്കം: ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ് പുതുക്കല്‍ കടുത്ത ദുരിതമാകുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം ഇടപെട്ട് കാരശ്ശേരി,കൊടിയത്തൂര്‍ പഞ്ചായത്തുകളിലെ പുതുക്കല്‍ നടപടി നിര്‍ത്തിവെപ്പിച്ചു. കൊടും ചൂടും ഫോട്ടോയെടുക്കല്‍ കേന്ദ്രങ്ങളിലെ പരിമിതികളും വ്യാപകമായ പരാതികള്‍ക്ക് ഇടയാക്കിയ സാഹചര്യത്തിലാണ് നടപടി. കടുത്ത വേനല്‍ച്ചൂടില്‍ മണിക്കൂറുകള്‍ കാത്തിരുന്നാണ് ജനങ്ങള്‍ പുതുക്കല്‍ പൂര്‍ത്തീകരിക്കുന്നത്. ഇത് പല സ്ഥലങ്ങളിലും ജീവനക്കാരുമായി വാക്ക് തര്‍ക്കത്തിലത്തെിയിരുന്നു. ഒന്നോ രണ്ടോ വാര്‍ഡുകള്‍ക്ക് കേന്ദ്രമനുവദിക്കണമെന്ന വിവിധ പഞ്ചായത്ത് ഭരണസമതിക്കാരുടെ ആവശ്യം അംഗീകരിക്കാതെ അഞ്ചു വാര്‍ഡുകള്‍ക്കാണ് പല പഞ്ചായത്തുകളിലും ഒരു കേന്ദ്രമനുവദിച്ചത്. വിവിധ കേന്ദ്രങ്ങളില്‍ രാവിലെ തുടങ്ങിയ ഫോട്ടോ എടുക്കല്‍ രാത്രി വൈകിയും പൂര്‍ത്തിയാക്കാന്‍ കഴിയാത്ത അവസ്ഥയാണ്. കനത്ത വേനല്‍ച്ചൂടില്‍ കുട്ടികളും രോഗികളും ഏറെ ദുരിതത്തിലായി. ആയിരത്തോളം കുടുംബങ്ങളില്‍ നിന്നായി അയ്യായിരത്തോളം ആളുകളാണ് ഓരോ വാര്‍ഡുകളില്‍ നിന്ന് വിവിധ കേന്ദ്രത്തില്‍ ഉള്ളത്. ഇതില്‍ അഞ്ച് വാര്‍ഡുകളുടെയൊക്കെ ഫോട്ടോയെടുക്കുന്ന സ്ഥലത്ത് കാലുകുത്താന്‍പോലും സൗകര്യമില്ലാത്ത അവസ്ഥയാണ്. ഇതിന് പുറമെ അഞ്ചോ ആറോ കമ്പ്യൂട്ടറുകള്‍ മാത്രമാണ് ഓരോ കേന്ദ്രത്തിലും സംവിധാനിച്ചിരുന്നത്. ഐ.സി.ഐ.സി.ഐ ഇന്‍ഷൂറന്‍സ് കമ്പനിക്കാന്ന് ഫോട്ടോ എടുക്കാന്‍ കരാര്‍ നല്‍കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.