കൊടുവള്ളി: ചരിത്രം അടയാളപ്പെടുത്തിയ സംഭവങ്ങളിലേക്ക് ചിറകുവിരിച്ച് പത്രപ്രദര്‍ശനം. ചരിത്രത്തിന്‍െറ നാഴികക്കല്ലായിത്തീര്‍ന്ന സംഭവങ്ങള്‍, മഹദ് വ്യക്തികളുടെ ജീവിതം, പ്രകൃതിദുരന്തങ്ങള്‍, ശാസ്ത്രത്തിന്‍െറ കുതിപ്പുകള്‍, യുദ്ധങ്ങളും കലാപങ്ങളും, അഭയാര്‍ഥി പ്രവാഹം തുടങ്ങിയവ പ്രദര്‍ശനത്തില്‍ വിഷയങ്ങളായി. 1947 ആഗസ്റ്റ് 15ല്‍ ഭാരതത്തിന്‍െറ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്‍െറയും 57ല്‍ ഇ.എം.എസ് മന്ത്രിസഭ അധികാരമേല്‍ക്കുന്നതിന്‍െറയും വാര്‍ത്തകളുള്ള പത്രങ്ങള്‍, ഗാന്ധിജിയുടെ കേരള സന്ദര്‍ശനം, മാതൃഭൂമി സന്ദര്‍ശനം, മരണം, നെഹ്റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ മരണം, ഇ.എം.എസ്, ഇ.കെ. നായനാര്‍, കെ. കരുണാകരന്‍ തുടങ്ങിയവരുടെ ജീവിതവും മരണവും, വൈക്കം മുഹമ്മദ് ബഷീറിന്‍െറ മരണം, കുവൈത്ത് യുദ്ധം, സദ്ദാം ഹുസൈന്‍െറയും യാസര്‍ അറാഫത്തിന്‍െറയും മരണം, 2004ലെ സൂനാമി വാര്‍ത്തയുമായി വിവിധ ഭാഷകളില്‍ ഇറങ്ങിയ പത്രങ്ങള്‍, ഒളിമ്പിക്സ്, ചാന്ദ്രയാന്‍, മംഗള്‍യാന്‍ പോലെയുള്ള ശാസ്ത്രകുതിപ്പുകള്‍, ഇന്ത്യയിലെ ഓസ്കര്‍, നൊബേല്‍ ജേതാക്കള്‍ തുടങ്ങി വിഷയവൈവിധ്യമുണ്ട് പ്രദര്‍ശനത്തിന്. വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ പ്രധാന പത്രങ്ങളും പ്രദര്‍ശനത്തിലുണ്ട്. ഇന്ത്യയിലെ, വിശേഷിച്ച് മലയാളത്തിലെ ആദ്യകാല പത്രങ്ങളും മഹാത്മാഗാന്ധിയുടെ പത്രാധിപത്യത്തില്‍ ഇറങ്ങിയ പത്രങ്ങളും ഏറെ കൗതുകമുണര്‍ത്തി. കൊടുവള്ളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ജേണലിസം വിദ്യാര്‍ഥികളാണ് ‘ജരീദ’ എന്ന പേരില്‍ പത്രമാസികകളുടെ അപൂര്‍വ പ്രദര്‍ശനം ഒരുക്കിയത്. ജേണലിസം അധ്യാപിക എസ്. സിന്ധുവിന്‍െറ മാര്‍ഗനിര്‍ദേശത്തില്‍ മുഹമ്മദ് ഫാരിസ്, നാഫില റഹ്മാന്‍, മുഹമ്മദ് മിറാസ്, കെ. ശ്വേത, ഫാത്തിമ ഷിറിന്‍, ഫെബിന്‍, ഷഹദ്ബാന്‍ തുടങ്ങിയവര്‍ പ്രദര്‍ശനത്തിന് നേതൃത്വം നല്‍കി. പ്രദര്‍ശനം എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ എം. കുഞ്ഞാപ്പ ഉദ്ഘാടനം ചെയ്തു. ‘പ്രായോഗിക പത്രപ്രവര്‍ത്തനം’ എന്ന വിഷയത്തില്‍ അദ്ദേഹം ക്ളാസെടുത്തു. പ്രിന്‍സിപ്പല്‍ ഐ. രാജശ്രീ അധ്യക്ഷതവഹിച്ചു. പ്രയാഗ് വര്‍മ, കെ. അഫ്നിദ, അഞ്ജലി അനില്‍ എന്നിവര്‍ സംസാരിച്ചു. സീനിയര്‍ അധ്യാപകന്‍ കെ. അബ്ദുല്‍റഹിം, എം. സൗദാബി തുടങ്ങിയവര്‍ സംബന്ധിച്ചു. എസ്. സിന്ധു സ്വാഗതവും പി.എം. ഫാത്തിമ നസ്റിന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.