നിര്‍ത്തിയിട്ട കാറില്‍നിന്ന് 10 പവന്‍ ആഭരണം മോഷ്ടിച്ചു

മുക്കം: റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍നിന്ന് 10 പവന്‍ സ്വര്‍ണാഭരണം മോഷണം പോയി. കാറില്‍ യാത്രചെയ്തിരുന്ന ആര്‍.ഇ.സി സ്വദേശി അരിക്കോട്ടുചാലില്‍ അബ്ദുല്‍ കരീം-ആരിഫ ദമ്പതികളുടെ സ്വര്‍ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. ഞായറാഴ്ച ഉച്ചക്കാണ് സംഭവം. മുക്കം പി.സി ജങ്ഷനില്‍ കാര്‍ നിര്‍ത്തിയിട്ട് സാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങിയതായിരുന്നു. ഡോര്‍ പൂട്ടിയിരുന്നില്ല. കാറിനുള്ളില്‍ ബാഗില്‍ സൂക്ഷിച്ച ആഭരണങ്ങളാണ് അപഹരിക്കപ്പെട്ടത്. അബ്ദുല്‍ കരീമും കുടുംബവും സുഹൃത്തിന്‍െറ കാറുമായി നോമ്പുതുറക്കായി മറ്റൊരു വീട്ടിലേക്ക് പോകുന്നതിനിടെയാണ് സംഭവം. മുക്കം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.