പേരാമ്പ്ര: കയറുംമുമ്പേ സ്വകാര്യ ബസ് ഓടിച്ചുപോയതിനെ തുടര്‍ന്ന് വിദ്യാര്‍ഥിക്ക് വീണ് പരിക്കേറ്റു. പേരാമ്പ്ര മേഴ്സി കോളജ് ബി.എ സോഷ്യോളജി മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥി മുഹമ്മദ് ഫിറോസിനാണ് പരിക്കേറ്റത്. ഫിറോസ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച വൈകീട്ട് 4.30ഓടെ കോളജ് വിട്ട് കല്ളോടുനിന്ന് നടുവണ്ണൂരിലെ വീട്ടിലേക്ക് പോകാന്‍ നില്‍ക്കുമ്പോഴാണ് അപകടം. കുറ്റ്യാടി -കോഴിക്കോട് റൂട്ടില്‍ സര്‍വിസ് നടത്തുന്ന ഒമേഗ ബസാണ് കല്ളോട് സ്റ്റോപ്പില്‍നിന്ന് മുഴുവന്‍ വിദ്യാര്‍ഥികളും കയറുന്നതിനുമുമ്പേ ഓടിച്ചുപോയത്. ഫിറോസ് ബസിന്‍െറ പടിയില്‍ ഒരു കാലെടുത്തുവെക്കുമ്പോഴേക്കും ബസ് ഓട്ടം തുടങ്ങിയതിനെ തുടര്‍ന്ന് വീഴുകയായിരുന്നു. ഒമേഗ ബസിനെതിരെ കോളജ് പ്രിന്‍സിപ്പല്‍ ജമീല പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കി. കല്ളോട് ബസുകള്‍ നിര്‍ത്താതെ പോകുന്നതും നിര്‍ത്തിയാല്‍തന്നെ യാത്രക്കാര്‍ കയറുന്നതിനുമുമ്പേ എടുത്തുപോകുന്നതും പതിവാണ്. കോളജ് വിടുന്ന സമയത്ത് കല്ളോട് പൊലീസിനെ ഡ്യൂട്ടിക്ക് നിയോഗിക്കണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.