എകരൂല്‍: ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ 21, 23 വാര്‍ഡുകളിലൂടെ കടന്നുപോകുന്ന കരിയാത്തന്‍കാവ് -നെല്ലിയോട് -ചെറുമാറായില്‍ താഴം -കപ്പുറം ഗ്രാമീണപാത തകര്‍ന്ന് നാട്ടുകാര്‍ ദുരിതത്തില്‍. നെല്ലിയോട്, മഞ്ഞമ്പ്ര, പുളിയങ്ങോട്ട് ചാലില്‍താഴം പ്രദേശങ്ങളില്‍നിന്ന് കരിയാത്തന്‍കാവ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കരുമല എ.എം.എല്‍.പി. സ്കൂള്‍, ഇയ്യാട് എം.ഐ.യു.പി. സ്കൂള്‍, കപ്പുറം ഡോണ്‍ ഇംഗ്ളീഷ് സ്കൂള്‍ എന്നിവിടങ്ങളിലേക്ക് വിദ്യാര്‍ഥികളടക്കം നൂറുകണക്കിന് പേര്‍ സഞ്ചരിക്കുന്ന വഴിയാണിത്. കപ്പുറത്തുനിന്ന് സമീപപ്രദേശങ്ങളിലേക്ക് എളുപ്പത്തിലത്തൊന്‍ കഴിയുന്നതിനാല്‍ നാട്ടുകാര്‍ ഏറെ ആശ്രയിക്കുന്നതും ഈ പാതയാണ്. കുണ്ടും കുഴിയുമായി ചളിവെള്ളം നിറഞ്ഞ വഴിയിലൂടെ കൊച്ചുകുട്ടികളടക്കം വിദ്യാര്‍ഥികള്‍ പ്രയാസപ്പെട്ടാണ് നടന്നുപോവുന്നത്. ഈ പൊതുവഴി വീതികൂട്ടി ഗതാഗത യോഗ്യമാക്കാന്‍ പ്രദേശവാസികള്‍ ശ്രമം നടത്തിയിരുന്നു. വീതി കൂട്ടിയാല്‍ മാത്രമേ തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് ലഭിക്കുകയുള്ളൂ. പുളിയങ്ങോട്ട് ചാലില്‍താഴം വരെ വീതികൂട്ടിയെങ്കിലും ചെറുമാറായില്‍ താഴം ഭാഗത്ത് സ്ഥലമുടമകള്‍ തടസ്സം നില്‍ക്കുന്നതാണ് പ്രദേശ വാസികളെ കുഴക്കുന്നത്. ജനപ്രതിനിധികള്‍ സ്ഥലമുടമകളുമായി സംസാരിച്ച് പൊതുവഴി വീതികൂട്ടി പ്രശ്നപരിഹാരമുണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.