വിദ്യാര്‍ഥികള്‍ക്ക് വില്‍ക്കാന്‍ കഞ്ചാവ് കൊണ്ടുവന്നയാള്‍ പിടിയില്‍

കോഴിക്കോട്: സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് വില്‍പന നടത്താന്‍ കഞ്ചാവ് കൊണ്ടുവന്നയാള്‍ അറസ്റ്റില്‍. എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സിന് സമീപം അര്‍ജുന്‍ സായിയെയാണ് കോഴിക്കോട് എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് ആന്‍ഡ് ആന്‍റി നാര്‍കോട്ടിക് സ്പെഷല്‍ സ്ക്വാഡിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ പി. മുരളീധരനും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് 275 ഗ്രാം കഞ്ചാവ് പിടികൂടി. ബംഗളൂരുവില്‍ എന്‍ജിനീയറിങ്ങിന് പഠിക്കുന്ന പ്രതി അവധിക്ക് നാട്ടിലത്തെിയതാണെന്നും കഞ്ചാവ് ബംഗളൂരുവില്‍ നിന്ന് കൊണ്ടുവന്നതാണെന്നും എക്സൈസ് പറഞ്ഞു. ജില്ലയില്‍ സ്കൂള്‍-കോളജ് വിദ്യാര്‍ഥികളെയും ഇതരസംസ്ഥാന തൊഴിലാളികളെയും കേന്ദ്രീകരിച്ച് കഞ്ചാവും മറ്റു മയക്കുമരുന്നുകളും വില്‍പന നടത്തുന്ന സംഘങ്ങള്‍ക്കെതിരെ എക്സൈസ് വകുപ്പ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. കഞ്ചാവിന്‍െറ കൂടുതല്‍ ഉറവിടത്തെപ്പറ്റിയും മറ്റു വില്‍പനക്കാരെപ്പറ്റിയും അന്വേഷണം ഊര്‍ജിതമാക്കി. പ്രിവന്‍റിവ് ഓഫിസര്‍ പി. മനോജ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ സി. രാമകൃഷ്ണന്‍, എം. മനു, കെ. ഗംഗാധരന്‍, ഡ്രൈവര്‍ ശ്രീധരന്‍ എന്നിവരും എക്സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.