മുക്കം: ആഗസ്റ്റ് ഒന്നു മുതല്‍ നഗരത്തില്‍ നടപ്പാക്കുന്ന ഗതാഗത പരിഷ്കരണത്തിന്‍െറ ഭാഗമായി ഉന്തുവണ്ടി തൊഴിലാളികള്‍ക്കനുവദിച്ച സ്ഥലത്തുനിന്ന് മാറി പ്രധാന റോഡില്‍ കച്ചവടം നടത്തിയത് ഒഴിപ്പിക്കുന്നതിനിടെ സംഘര്‍ഷം. നഗരസഭാ ചെയര്‍മാന്‍ വി. കുഞ്ഞന്‍ മാസ്റ്ററുടെ നേതൃത്വത്തിലാണ് രാവിലെ 10.30ഓടെ കച്ചവടമൊഴിപ്പിക്കാനായി എത്തിയത്. എന്നാല്‍, ഇവിടെനിന്ന് മാറില്ളെന്നു പറഞ്ഞ് തൊഴിലാളികളും അവര്‍ക്ക് സഹായവുമായി ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകരുമത്തെിയതോടെ സംഘര്‍ഷാവസ്ഥ നിലനിന്നു. കച്ചവടം മാറ്റുന്നത് തൊഴിലാളികളും ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകരും സംയുക്തമായി എതിര്‍ത്തതാണ് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്. ഏകപക്ഷീയമായാണ് നഗരസഭയുടെ നടപടിയെന്നാണ് ഉന്തുവണ്ടിത്തൊഴിലാളികളുടെ ആരോപണം. അതിനിടെ ട്രാഫിക് പരിഷ്കരണത്തില്‍ ഓട്ടോസ്റ്റാന്‍ഡുകളും മാറ്റുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇത് മാറ്റാതെ തങ്ങള്‍ മാറ്റില്ളെന്ന് പറഞ്ഞത് ഓട്ടോ തൊഴിലാളികളുടെ പ്രതിഷേധത്തിനിടയാക്കി. നേരത്തേ മുക്കം- കോഴിക്കോട് റോഡില്‍ കച്ചവടം നടത്തുകയായിരുന്ന ഉന്തുവണ്ടി തൊഴിലാളിയോട് ഇവിടെനിന്ന് മാറാന്‍ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആവശ്യപ്പെട്ടിരുന്നു. ഇത് അനുസരിക്കാതിരുന്നതോടെയാണ് നഗരസഭ ചെയര്‍മാന്‍ വി. കുഞ്ഞന്‍ മാസ്റ്റര്‍തന്നെ നേരിട്ട് പ്രശ്നത്തില്‍ ഇടപെട്ടത്. ചെയര്‍മാന് പിന്തുണയുമായി ഒയിസ്ക പ്രവര്‍ത്തകരും രംഗത്തത്തെി. ഉന്തുവണ്ടിയിലെ മുഴുവന്‍ സാധനങ്ങളും മാറ്റി വണ്ടി പൊലീസ് കസ്റ്റഡിയില്‍ എടുത്ത ശേഷമാണ് ചെയര്‍മാന്‍ പോയത്. ഗതാഗത പരിഷ്കരണത്തിന്‍െറ പേരില്‍ നഗരസഭാ അധികൃതര്‍ തങ്ങളെ പീഡിപ്പിക്കുന്നതായി ആരോപിച്ച് ചില വ്യാപാരികള്‍ കഴിഞ്ഞ ദിവസം രംഗത്തത്തെിയിരുന്നു. പരിഷ്കരണത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും വര്‍ഷങ്ങളോളം നിലനിന്നിരുന്ന ഗതാഗത സംവിധാനം പെട്ടെന്ന് നടപ്പാക്കാന്‍ കഴിയില്ളെന്നും ഇതിന്‍െറ പേരില്‍ ചില കൗണ്‍സിലര്‍മാര്‍ വ്യാപാരികളോട് അപമര്യാദയായി പെരുമാറുന്നത് ശരിയല്ളെന്നും കെ.വി.വി.ഇ.എസ് യൂനിറ്റ് പ്രസിഡന്‍റ് കെ.സി. നൗഷാദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.