സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം വീണ്ടും: നരിക്കുനിയില്‍ വര്‍ക്ഷോപ്പും ജീപ്പും കത്തിച്ചു

നരിക്കുനി: നരിക്കുനി മിനിസ്റ്റേഡിയത്തിന് സമീപത്തെ വര്‍ക്ഷോപ്പിനും ജീപ്പിനും സാമൂഹികദ്രോഹികള്‍ തീയിട്ടു. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് സംഭവം. കൊന്നാടി ടി.പി. ബാലന്‍െറ ഉടമസ്ഥതയിലുള്ള വര്‍ക്ഷോപ്പിനാണ് തീയിട്ടത്. ഇതിന് മുമ്പ് നാലു തവണയായി വര്‍ക്ഷോപ്പിലെ വാഹനങ്ങള്‍ അടിച്ചുപൊളിച്ചിരുന്നു. ഉടമ ടി.പി. ബാലന്‍ മോട്ടോര്‍ ആന്‍ഡ് എന്‍ജിനീയറിങ് വര്‍ക്കേഴ്സ് യൂനിയന്‍ (സി.ഐ.ടി.യു) നരിക്കുനി സെക്ഷന്‍ സെക്രട്ടറിയും അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക് ഓഫ് കേരള ജില്ലാ പ്രസിഡന്‍റുമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ നരിക്കുനിയില്‍ സി.പി.എം-മുസ്ലിം ലീഗ് സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്‍െറ മറവില്‍ മുതലെടുപ്പിനുള്ള ശ്രമമാണോ അക്രമത്തിന് പിന്നിലെന്നും പൊലീസ് സംശയിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.