നന്മണ്ട: ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡിലെ കണ്ടോത്ത്കണ്ടി കരിങ്കല്‍ ക്വാറി പ്രദേശത്ത് ഭീതി പരത്തുന്നു. എളമ്പിലാശ്ശേരി നേഷനല്‍ കുട്ടമ്പൂര്‍ റോഡരികിലാണ് ക്വാറി സ്ഥിതിചെയ്യുന്നത്. ക്വാറിക്ക് സമീപമുള്ള കാപ്പുമല, കൈപ്രംമല കരിമ്പൂനത്ത് നിവാസികള്‍ക്കാണ് ക്വാറിയുടെ പ്രവര്‍ത്തനംമൂലം കടുത്ത ആരോഗ്യപ്രശ്നം സൃഷ്ടിക്കുന്നത്. ഒട്ടനവധി സ്കൂള്‍ വിദ്യാര്‍ഥികള്‍ ഭയാശങ്കയോടെയാണ് ഇതുവഴി കടന്നുപോകുന്നത്. ജനസാന്ദ്രതയുള്ള പ്രദേശത്ത് ക്വാറിയുടെ പ്രവര്‍ത്തനം പാടില്ല എന്നാണ് നിയമമെങ്കിലും ഇവിടെ നിയമം കാറ്റില്‍ പറത്തുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം. 50 മീറ്റര്‍ ചുറ്റളവില്‍ വീടുകള്‍ പാടില്ലായെന്നതും ഇവിടെ അവഗണിക്കപ്പെടുന്നു. മഴ കോരിച്ചൊരിയുമ്പോഴും ഉഷ്ണക്കാറ്റ് വീടിനകത്തേക്ക് വീശുന്നതായും തദ്ദേശവാസികള്‍ പറയുന്നു. വെടിമരുന്നിന്‍െറ ഗന്ധം പരന്നൊഴുകുന്നതിനാല്‍ ആസ്ത്മ, അലര്‍ജി രോഗങ്ങള്‍ പിടിപെട്ടവര്‍ക്ക് ഇരിക്കപ്പൊറുതിയില്ലാത്ത അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.