വടകര: സ്വകാര്യ ബസിന് പിറകില്‍ ചരക്കു ലോറിയിടിച്ച് മറിഞ്ഞ് ദേശീയപാതയില്‍ അഞ്ചുമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. നാലു പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ വടകര മുട്ടുങ്ങല്‍ ബീച്ചിലെ ബഷീറിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നു പേര്‍ വടകരയിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ദേശീയപാതയിലെ കണ്ണൂക്കര ബസ്സ്റ്റോപ്പില്‍ നിര്‍ത്തിയ സ്വകാര്യ ബസില്‍ ചരക്കു ലോറിയിടിച്ചാണ് അപകടം. ഞായറാഴ്ച രാവിലെ എട്ടു മണിയോടെയാണ് അപകടം നടന്നത്. വടകരയില്‍നിന്നും തലശ്ശേരിയിലേക്ക് പോകുകയായിരുന്ന പി.പി. ബ്രദേഴ്സ് എന്ന ബസിന് പിന്നില്‍ തളിപ്പറമ്പിലേക്ക് കാലിത്തീറ്റയുമായി പോകുകയായിരുന്ന ട്രക്കര്‍ ലോറിയിടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് എതിര്‍ദിശയില്‍നിന്ന് വരുകയായിരുന്ന ജനശ്രുതി എന്ന ബസിലിടിച്ച് മറിയുകയായിരുന്നു. ട്രക്കര്‍ റോഡിന് കുറുകെ മറിഞ്ഞതിനാല്‍ ദേശീയപാതയില്‍ അഞ്ചു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. തുടര്‍ന്ന് കണ്ണൂക്കരയിലെ പഴയ റോഡിലൂടെയാണ് വാഹനങ്ങള്‍ തിരിച്ചു വിട്ടത്. ട്രക്കറിലുണ്ടായിരുന്ന ചരക്കുകള്‍ മറ്റൊരു ലോറിയിലേക്ക് കയറ്റി ക്രെയിന്‍ ഉപയോഗിച്ച് തടസ്സം നീക്കിയതിനുശേഷമാണ് ഉച്ച ഒരു മണിയോടെ ഗതാഗതം പുന$സ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.