ചേന്ദമംഗലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പുതിയ കെട്ടിടം നാടിന് സമര്‍പ്പിച്ചു

ചേന്ദമംഗലൂര്‍: അനന്യമായ മികവിലേക്ക് കുതിക്കുന്ന ചേന്ദമംഗലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന് പുതുതായി നിര്‍മിച്ച ബഹുനില കെട്ടിടം ഡോ. ആസാദ് മൂപ്പന്‍ നാടിന് സമര്‍പ്പിച്ചു. നാട്ടുകാര്‍, വ്യവസായികള്‍, പ്രവാസികള്‍, പൂര്‍വ വിദ്യാര്‍ഥികള്‍, ഐ.ഡി.ബി എന്നിവരില്‍നിന്ന് സംഭാവന സ്വീകരിച്ചാണ് ഇസ്ലാഹിയ അസോസിയേഷന്‍ ആധുനിക സൗകര്യത്തോടെ കെട്ടിടം പണിതത്. സ്കൂള്‍ മാനേജര്‍ ഒ. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. കൂട്ടില്‍ മുഹമ്മദലി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.പിമാരായ എം.ഐ. ഷാനവാസ്, പി.വി. അബ്ദുല്‍ വഹാബ് എന്നിവരുടെ സന്ദേശം യോഗത്തില്‍ വായിച്ചു. സ്കൂള്‍ മുഖപത്രമായ ‘ദിശ’യുടെ സ്പെഷല്‍ സപ്ളിമെന്‍റ് ജമാഅത്തെ ഇസ്ലാമി ജനറല്‍ സെക്രട്ടറി എം.കെ. മുഹമ്മദലി വ്യവസായ പ്രമുഖന്‍ എം.എ. മുഹമ്മദിന് നല്‍കി പ്രകാശനം ചെയ്തു. കാരാട്ട് റസാഖ് എം.എല്‍.എ, മുക്കം നഗരസഭ അധ്യക്ഷന്‍ വി. കുഞ്ഞന്‍ മാസ്റ്റര്‍, സി.പി. കുഞ്ഞുമുഹമ്മദ്, ഡോ. കെ.എ. സലീം, ഇ.പി. മുഹമ്മദ് അബ്ദുറഹ്മാന്‍, പി.ടി. സൈഫുദ്ദീന്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു. പുതിയ കെട്ടിടത്തിന്‍െറയും ചുറ്റുമതിലിന്‍െറയും ആര്‍ക്കിടെക്ടുമാരായ ജാഫറലി കക്കാട്, ജി. വരുണ്‍, കോണ്‍ട്രാക്ടര്‍ ടി.കെ. അബുലൈസ് അനാര്‍ക്ക്, പ്ളസ് ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടിയ ടി.കെ. നൗഫ, രണ്ടാം സ്ഥാനം നേടിയ കെ. നാദിയ, നാഷനല്‍ മെറിറ്റ് കം മീന്‍സ് അവാര്‍ഡ് നേടിയ ഒ. അനന്തു, നവീജാസ്, ഗാന്ധി പീസ് ഫൗണ്ടേഷന്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് തെരഞ്ഞെടുത്ത അബ്ദുല്‍ നജാഹ് എന്നിവര്‍ക്ക് നഗരസഭ ഉപാധ്യക്ഷ ഹരീദ മോയിന്‍കുട്ടി, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ചന്ദ്രന്‍ മാസ്റ്റര്‍, കൗണ്‍സിലര്‍ പി.പി. അനില്‍ കുമാര്‍, പി.ടി.എ പ്രസിഡന്‍റ് ഉമര്‍ പുതിയോട്ടില്‍, ഇ.എന്‍. അബ്ദുല്ല മൗലവി, കെ.ടി.സി. ബീരാന്‍ എന്നിവര്‍ ഉപഹാരം നല്‍കി. പൂര്‍വ വിദ്യാര്‍ഥികളുടെ വിവിധ ബാച്ചുകള്‍ക്കുവേണ്ടി അജ്മല്‍ മൊറയൂര്‍, അനസ് പുളിക്കല്‍, അബു നവാസ് മലപ്പുറം, ഇ.കെ. വസീം പൊറ്റശ്ശേരി എന്നിവര്‍ പ്രോജക്ടുകളുടെ സ്പോണ്‍സര്‍ഷിപ് പ്രഖ്യാപിച്ചു. ജനറല്‍ കണ്‍വീനര്‍ പി.കെ. അബ്ദുറസാഖ് സ്വാഗതവും ഹെഡ്മാസ്റ്റര്‍ യു.പി. മുഹമ്മദലി നന്ദിയും പറഞ്ഞു. കൊടിയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് സി.ടി.സി. അബ്ദുല്ല, കൗണ്‍സിലര്‍മാരായ കെ.ടി. ശ്രീധരന്‍, ലീല പുല്‍പറമ്പില്‍, എ. അബ്ദുല്‍ ഗഫൂര്‍, ശഫീഖ് മാടായി, ജമാഅത്തെ ഇസ്ലാമി പ്രാദേശിക അമീര്‍ കെ.സി. മുഹമ്മദലി, ഇസ്ലാഹിയ അസോസിയേഷന്‍ സെക്രട്ടറി കെ. ഹുസൈന്‍, ടി. അബ്ദുല്ല മാസ്റ്റര്‍, പി.കെ. കരീം മാസ്റ്റര്‍, എം.എ. ഹക്കീം മാസ്റ്റര്‍, കെ. സുരേന്ദ്രന്‍, ഒ. സഫറുല്ല, വി. കുഞ്ഞാലി, കെ.പി. അഹമ്മദ്കുട്ടി, സി.പി. ചെറിയ മുഹമ്മദ്, പി.ടി. അബ്ദുല്‍ ബഷീര്‍, കെ.സി. കോയാമു ഹാജി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.