കൊടുവള്ളി: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഡിഫ്തീരിയ മരണം ഉള്‍പ്പെടെയുള്ളവ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ പ്രതിരോധ കുത്തിവെപ്പിനത്തെുന്നവരുടെ തിരക്ക് വര്‍ധിച്ചു. കൊടുവള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ബുധനാഴ്ചകളില്‍ നടക്കുന്ന കുത്തിവെപ്പിന് നിരവധി പേര്‍ എത്തിയതായി ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച അഞ്ചു വയസ്സ് വരെയുള്ള കുട്ടികള്‍ക്കുള്ള കുത്തിവെപ്പ് ഉച്ചക്ക് രണ്ടു വരെ നീണ്ടു. ഏഴു വയസ്സുള്ള കുട്ടികളെ വരെ രക്ഷിതാക്കള്‍ രോഗഭീഷണി ഭയന്ന് കുത്തിവെപ്പിനായി കൊണ്ടുവരുന്നു. പ്രധാനമായും കുട്ടികളെ ബാധിക്കുന്ന ഡിഫ്തീരിയ, വില്ലന്‍ചുമ, ടെറ്റനസ്, പോളിയോ, ഹെപ്പറ്റൈറ്റിസ് -ബി, അഞ്ചാംപനി, ഹിമോഫിലസ് ഇന്‍ഫ്ളുവന്‍സ്, തലച്ചോറിനെയും നട്ടെല്ലിനെയും ബാധിക്കുന്ന ടി.ബി, റൂബെല്ല, മുണ്ടിനീര് തുടങ്ങിയ മരണം വരെ സംഭവിക്കുന്ന മാരകരോഗങ്ങള്‍ക്കെതിരെയാണ് പ്രതിരോധ കുത്തിവെപ്പുകള്‍ നടത്തുന്നത്. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ കൊടുവള്ളി നഗരസഭാ പരിധിയിലുള്ളവര്‍ ബുധനാഴ്ചകളില്‍ കൊടുവള്ളി സി.എച്ച്.സിയിലത്തെി കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് എടുക്കണം. അല്ളെങ്കില്‍ എല്ലാ മാസത്തിലും രണ്ടാമത്തെ ചൊവ്വാഴ്ച വെണ്ണക്കാട് അങ്കണവാടി, പറമ്പത്തുകാവ് ഹെല്‍ത്ത് സബ്സെന്‍റര്‍, കരിവില്ലിക്കാവ് അങ്കണവാടി എന്നിവിടങ്ങളിലും രണ്ടാമത്തെ വ്യാഴാഴ്ച അണ്ടോണ അങ്കണവാടി, കളരാന്തിരി, പട്ടിണിക്കര, പോര്‍ങ്ങോട്ടൂര്‍ അങ്കണവാടികളിലും പാലക്കുറ്റി സബ് സെന്‍ററിലും കുത്തിവെപ്പ് നടത്തും. മൂന്നാമത്തെ ചൊവ്വാഴ്ച തലപ്പെരുമണ്ണ അങ്കണവാടി, കരുവന്‍പൊയില്‍ ശാന്തി ക്ളിനിക്ക്, തലപ്പെരുമണ്ണ പ്രാവില്‍ സബ്സെന്‍റര്‍, മൂന്നാമത്തെ വ്യാഴാഴ്ച മാനിപുരം സബ് സെന്‍റര്‍, കരീറ്റിപറമ്പ് അങ്കണവാടി, വട്ടക്കണ്ടി അങ്കണവാടി എന്നിവിടങ്ങളിലും കുത്തിവെപ്പുണ്ടാകും. മൂന്നാമത്തെ ശനിയാഴ്ച വാവാട് മദ്റസ, വാവാട് കണ്ണിപ്പൊയില്‍, ചോലയില്‍, എരഞ്ഞോണ, വാവാട് സബ് സെന്‍റര്‍ എന്നിവിടങ്ങളിലും പ്രതിരോധ കുത്തിവെപ്പ് എടുക്കാനുള്ള സൗകര്യം ഒരുക്കിയതായി കൊടുവള്ളി സി.എച്ച്.സി മെഡിക്കല്‍ ഓഫിസര്‍ നൂറുല്‍ ഇസ്ലാം അറിയിച്ചു. ഫോണ്‍: 94 95 05 0686.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.