കക്കോടി: ‘നിങ്ങളെയും ഞങ്ങളേയും കാത്തിരിക്കുന്നവര്‍ വീട്ടിലുണ്ട്. ഈ റോഡില്‍ ചോരത്തുള്ളി വീഴാന്‍ നിങ്ങള്‍ കാരണക്കാരാവരുത്. എത്രയോ ജീവനുകളാണ് പലരുടെയും അശ്രദ്ധമൂലം ഈ ബൈപാസില്‍ പിടഞ്ഞുമരിച്ചത്. അല്‍പം ശ്രദ്ധിച്ചാല്‍ നമുക്ക് അതൊഴിവാക്കാം... പൂളാടിക്കുന്ന്-വെങ്ങളം ബൈപാസ് തുടങ്ങുന്നതിന് തൊട്ടുമുമ്പ് അമ്പലപ്പടി ജങ്ഷനില്‍ ഒരുകൂട്ടം വിദ്യാര്‍ഥികള്‍ വാഹനയാത്രക്കാരെ തടഞ്ഞുനിര്‍ത്തി പറയുന്നു. എരഞ്ഞിക്കല്‍ പി.വി.എസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അമ്പതോളം എന്‍.എസ്.എസ് വിദ്യാര്‍ഥികളാണ് ബുധനാഴ്ച റോഡ് സുരക്ഷാ ബോധവത്കരണം നടത്തിയത്. വെങ്ങളം-പൂളാടിക്കുന്ന് ബൈപാസ് റോഡിന്‍െറ ട്രയല്‍റണ്‍ നടത്തിയതോടെ ഈ ഭാഗത്ത് ഏറെ അപകടം നിലനില്‍ക്കുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു. നൂറുകണക്കിന് വിദ്യാര്‍ഥികളും യാത്രക്കാരും കടന്നുപോകുന്ന ഈ ജങ്ഷനിലെ അപകടഭീഷണി നാട്ടുകാരേയും ആശങ്കയിലാക്കിയിട്ടുണ്ട്. ചെറിയ ഹമ്പുകള്‍ റോഡില്‍ ഉണ്ടെങ്കിലും കുതിച്ചത്തെുന്ന വാഹനങ്ങള്‍ അവ കാണാതെ ചാടിച്ചുപോവുകയാണ്. ഇതും അപകടം വരുത്തിവെക്കുന്നു. ജങ്ഷനില്‍ അണ്ടര്‍പാസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കാന്‍ തയാറെടുക്കുകയാണ് വിദ്യാര്‍ഥികള്‍. കുട്ടികള്‍ ഏറ്റെടുത്ത ദൗത്യം പ്രശംസനീയമാണെന്നും യാത്രക്കാരില്‍ അഭിലഷണീയമായ മാറ്റങ്ങള്‍ വരുത്തുമെന്നും യാത്രക്കാര്‍ പറഞ്ഞു. നാട്ടുകാരുടെ പിന്തുണ ലഭിച്ചതോടെ ബോധവത്കരണം കുറച്ചുദിവസങ്ങള്‍കൂടി തുടരുമെന്ന് പ്രിന്‍സിപ്പല്‍ എ.കെ. സുജേഷ്, പ്രോഗ്രാം ഓഫിസര്‍ കെ.സി. ഷെബിന്‍, പി. ശിവദാസന്‍ എന്നിവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.