കുളിക്കടവില്‍ കക്കൂസ് മാലിന്യം തള്ളി; രണ്ടു പേര്‍ നാട്ടുകാരുടെ പിടിയിലായി

മുക്കം: കാരശ്ശേരി പഞ്ചായത്തിലെ കല്‍പ്പൂരില്‍ ചെറുപുഴയുടെ തീരത്ത് കക്കൂസ് മാലിന്യം തള്ളിയ രണ്ടു പേരെ നാട്ടുകാര്‍ പിടികൂടി മുക്കം പൊലീസില്‍ ഏല്‍പിച്ചു. ഇവര്‍ ഉപയോഗിച്ച വാഹനങ്ങളുടെ വിവരങ്ങളും മാലിന്യം തള്ളാന്‍ ഇവരെ ചുമതലപ്പെടുത്തിയ ആളുടെയും വിവരങ്ങള്‍ നാട്ടുകാര്‍ പൊലീസില്‍ അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ മുക്കം പൊലീസ് അന്വേഷണം തുടങ്ങി. അലക്കാനും കുളിക്കാനുമൊക്കെയായി ആളുകള്‍ ഉപയോഗിച്ചുവരുന്ന കടവിലാണ് ചൊവ്വാഴ്ച പുലര്‍ച്ചയോടെ ദുര്‍ഗന്ധം വമിക്കുന്ന കക്കൂസ് മാലിന്യം വാഹനത്തില്‍ എത്തിച്ച് തള്ളിയത്. പുഴ കേന്ദ്രീകരിച്ച് കുടിവെള്ള പദ്ധതിയും സമീപത്തായുണ്ട്. മേഖലയില്‍ മുമ്പും പല തവണ കക്കൂസ് മാലിന്യം തള്ളിയ സംഭവമുണ്ടായതിനാല്‍ നാട്ടുകാര്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് മലിന സ്ഥലം ബ്ളീച്ച് ചെയ്ത് ശുദ്ധീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.