താമരശ്ശേരി: ചമലില്‍ 35 വര്‍ഷമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന നിര്‍മല എല്‍.പി സ്കൂളിന്‍െറ പ്രവര്‍ത്തനം ഇല്ലാതാക്കുന്നതിന് സംസ്ഥാന ബാലാവകാശ കമീഷന് വ്യാജ ആരോപണങ്ങളുന്നയിച്ച് പരാതി നല്‍കിയതില്‍ ചമല്‍ വിദ്യാഭ്യാസ സംരക്ഷണ സമിതി പ്രിഷേധിച്ചു. സി.പി.എമ്മിന്‍െറ ആഭിമുഖ്യത്തില്‍ രൂപവത്കരിച്ച് പ്രവര്‍ത്തിക്കുന്ന ചമല്‍ അനശ്വര കലാസാംസ്കാരിക വേദിയാണ് പരാതി നല്‍കിയത്. ചമല്‍ സെന്‍റ് ജോര്‍ജ് ദേവാലയ മാനേജ്മെന്‍റിന്‍െറ നിയന്ത്രണത്തിലുള്ള ഈ അണ്‍എയ്ഡഡ് സ്ഥാപനം 35 വര്‍ഷമായി നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്നു. പ്രദേശത്തെ നിരവധിയാളുകള്‍ ഇതിനെയാണ് ആശ്രയിക്കുന്നത്. മാനേജ്മെന്‍റിന് കലാകാലങ്ങളില്‍ സാമ്പത്തിക ബാധ്യതയാണുണ്ടാകുന്നതെങ്കിലും നാട്ടുകാരുടെയും ഇവിടെ പഠിക്കുന്ന 140ല്‍പരം വിദ്യാര്‍ഥികളുടെയും താല്‍പര്യവും സഹകരണവും മാനേജ്മെന്‍റിന്‍െറ സാമൂഹിക പ്രതിബദ്ധതകൊണ്ടും മാത്രമാണ് സ്ഥാപനം നിലനിന്നുപോരുന്നത്. മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കുന്ന ഇവിടത്തെ വിദ്യാര്‍ഥികളാണ് ഈ വര്‍ഷത്തെ സ്കോളര്‍ഷിപ് പരീക്ഷയില്‍ ജില്ലയിലെ മികച്ച വിജയം നേടിയതും സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതും. നിരവധി വിദ്യാര്‍ഥികള്‍ ഫീസില്ലാതെയും ഫീസ് ഇളവിലും പഠിക്കുന്ന സ്ഥാപനത്തെ കരിവാരിത്തേച്ച് ഇല്ലായ്മചെയ്യാനുള്ള നീക്കം അവസാനിപ്പിക്കണമെന്നും ബന്ധപ്പെട്ടവര്‍ സ്ഥാപനം നിലനിര്‍ത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നും വിദ്യാഭ്യാസ സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.