പാണ്ടിക്കോട് തകര്‍ന്ന കനാല്‍ പാലം പുനര്‍നിര്‍മിച്ചില്ല

പേരാമ്പ്ര: കുറ്റ്യാടി ജലസേചനപദ്ധതിയുടെ ഇടതുകര കനാലിനു കുറുകെ പാണ്ടിക്കോട് ജുമുഅത്ത് പള്ളിക്കു സമീപമുള്ള തകര്‍ന്ന കോണ്‍ക്രിറ്റ് പാലം പുനര്‍നിര്‍മിക്കാത്തത് പ്രദേശവാസികള്‍ക്ക് ദുരിതമായി. കനാലിലേക്ക് വീണുകിടക്കുന്ന പാലം വെള്ളത്തിന്‍െറ ഒഴുക്കിനെയും തടസ്സപ്പെടുത്തും. കനാലിന്‍െറ ഇരുകരയിലുമുള്ളവര്‍ അക്കരെ കടക്കാന്‍ ഏറെ പ്രയാസപ്പെടുകയാണ്. സ്കൂള്‍ വിദ്യാര്‍ഥികളാണ് ഏറെ ദുരിതമനുഭവിക്കുന്നത്. ഒന്നര കിലോമീറ്ററോളം ചുറ്റിയാണ് പ്രദേശവാസികള്‍ മറുകര തേടുന്നത്. പാണ്ടിക്കോട് ജുമുഅത്ത് പള്ളിയില്‍ ഖബറടക്കം നടത്താന്‍ മയ്യിത്തുമായി വരുന്നവരും കിലോമീറ്ററുകള്‍ താണ്ടണം. ആറു വര്‍ഷത്തോളമായി പാലം തകര്‍ന്നുകിടക്കുകയാണ്. പാലം പുനര്‍നിര്‍മിക്കാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി മൂന്നു ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. എന്നാല്‍, പാലം നിര്‍മിക്കാന്‍ ഈ തുക അപര്യാപ്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.