കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ മരിച്ച അന്തേവാസിയുടെ മൃതദേഹം ഇന്‍ക്വസ്റ്റിന് പൊലീസിനെ കാത്തുനിന്നത് മണിക്കൂറുകള്‍. രണ്ടാംവാര്‍ഡില്‍ ചികിത്സയിലിരിക്കെ മരിച്ച നിലമ്പൂര്‍ സ്വദേശി ശശിയുടെ (50) മൃതദേഹമാണ് 17 മണിക്കൂറോളം ആശുപത്രിയില്‍ കിടന്നത്. ഞായറാഴ്ച വൈകീട്ട് അഞ്ചോടെ ചായകുടിച്ച് ഇരിക്കവെ പെട്ടെന്ന് മരിക്കുകയായിരുന്നു. ജീവനക്കാര്‍ ഉടന്‍ വാര്‍ഡ് ഡോക്ടറെയും ഡ്യൂട്ടി മെഡിക്കല്‍ ഓഫിസറെയും ആശുപത്രി സൂപ്രണ്ടിനെയും വിവരമറിയിക്കുകയും ആശുപത്രി അധികൃതര്‍ മെഡിക്കല്‍ കോളജ് പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തിരുന്നു. അരമണിക്കൂറിനകംതന്നെ പൊലീസില്‍ വിവരമറിയിച്ചിരുന്നെങ്കിലും വരാം എന്ന ഒഴുക്കന്‍മറുപടി മാത്രമാണ് ലഭിച്ചത്. പൊലീസ് വരുമെന്ന് പ്രതീക്ഷിച്ച് മൃതദേഹവുമായി ആശുപത്രിജീവനക്കാരും അന്തേവാസികളും കാത്തിരുന്നത് മിച്ചം. ഒരുരാത്രി മുഴുവന്‍ മൃതദേഹത്തിന് കാവലിരിക്കേണ്ട ഗതികേടിലായി ജീവനക്കാരും അന്തേവാസികളും. മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ മൃതദേഹത്തില്‍ ഉറുമ്പരിക്കാനും തുടങ്ങി. ഞായറാഴ്ചരാത്രി മുഴുവന്‍ കാത്തിരുന്നശേഷം തിങ്കളാഴ്ച നേരത്തേ പൊലീസ് എത്തുമെന്ന് കരുതിയെങ്കിലും രാവിലെ 10ന് ശേഷമാണ് പൊലീസ് എത്തിയത്. പിന്നീട് ഇന്‍ക്വസ്റ്റ് നടത്തി 11.30ഓടെയാണ് മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. ബന്ധുക്കള്‍ അടുത്തുള്ളവരാണെങ്കില്‍ അവര്‍പോയി പൊലീസിനെ കൂട്ടിക്കൊണ്ടുവന്ന് ഇന്‍ക്വസ്റ്റ് നടത്തിക്കുകയാണ് പതിവ്. അല്ലാത്തവരുടെ കാര്യത്തില്‍ പൊലീസ് ശ്രദ്ധിക്കുന്നില്ല. ബന്ധുക്കള്‍ ഉള്ള കേസുകളില്‍ വൈകീട്ടോ രാത്രിയോവന്ന് ഇന്‍ക്വസ്റ്റ് നടത്തുകയും അതിന് സാധിച്ചില്ളെങ്കില്‍ രാവിലെ എട്ടുമണിയാകുമ്പോഴേക്കും ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കുകയും ചെയ്യുന്ന പൊലീസാണ് ബന്ധുക്കള്‍ അടുത്തില്ലാത്തതിന്‍െറ പേരില്‍ ഒരു മൃതദേഹത്തോട് അനാദരവ് കാ ണിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.