ബംഗ്ളാദേശ് യുവതിക്ക് പീഡനം; പ്രതികളെ തിരിച്ചറിഞ്ഞു

കോഴിക്കോട്: എരഞ്ഞിപ്പാലം ഫ്ളാറ്റില്‍ ബംഗ്ളാദേശ് യുവതി പീഡനത്തിനിരയായ കേസില്‍ രണ്ടും മൂന്നും പ്രതികളെ തിരിച്ചറിഞ്ഞു. എരഞ്ഞിപ്പാലത്തെ മാറാട് പ്രത്യേക കോടതിയില്‍ നടക്കുന്ന വിചാരണയിലാണ് രണ്ടാം പ്രതി വയനാട് കുട്ടമംഗലം മുട്ടില്‍ പുതിയപുരയില്‍ ബാവക്ക എന്ന സുഹൈല്‍ തങ്ങള്‍ (44), മൂന്നാം പ്രതി സുഹൈലിന്‍െറ ഭാര്യ വയനാട് സുഗന്ധഗിരി പ്ളാന്‍േറഷനിലെ അംബിക എന്ന സാജിത (35) എന്നിവരെ ഫ്ളാറ്റ് സംഘടിപ്പിച്ചുകൊടുത്ത കാസിം എന്നയാള്‍ തിരിച്ചറിഞ്ഞത്. പീഡനത്തിനിരയായശേഷം രക്ഷപ്പെട്ട് ബംഗ്ളാദേശ് യുവതി അഭയംപ്രാപിച്ച വീട്ടിലെ വീട്ടമ്മയും കോടതിയില്‍ ഹാജരായി. ഇവരും പ്രോസിക്യൂഷന് അനുകൂല മൊഴിയാണ് നല്‍കിയത്. ഒന്ന്, ഏഴ്, എട്ട് പ്രതികളെ അറസ്റ്റ് ചെയ്ത പൊലീസുകാരനും വിചാരണക്ക് ഹാജരായി. ഇയാള്‍ പ്രതികളെ തിരിച്ചറി ഞ്ഞു. ഒന്നാം പ്രതിയുടെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തില്‍ ബംഗ്ളാദേശ് യുവതിയുടെ പാസ്പോര്‍ട്ട് പിടിച്ചെടുത്ത പൊലീസുകാരനെയും വിചാരണ ചെയ്തു. ഇയാള്‍ ഒന്നാം പ്രതി കാസര്‍കോട് തൃക്കരിപ്പൂര്‍ ഉദിനൂര്‍ അഞ്ചില്ലത്ത് ബദായില്‍ എ.ബി. നൗഫലിനെ തിരിച്ചറിഞ്ഞു. പ്രതികളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച സൈബര്‍ സെല്ലിലെ പൊലീസുകാരനും വിചാരണക്ക് ഹാജരായി. 10 മുതല്‍ 15 വരെ പ്രതികളെ ചൊവ്വാഴ്ച വിചാരണ ചെയ്യും. പ്രോസിക്യൂഷനുവേണ്ടി അഡ്വ. സി. സുഗതന്‍ ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.