കോഴിക്കോട്: നഗരത്തില്‍ എയര്‍ഹോണ്‍ ഉപയോഗിക്കില്ളെന്ന് ബസുടമകള്‍ അധികൃതര്‍ക്ക് ഉറപ്പുനല്‍കി. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന ബസുടമകളും തൊഴിലാളികളുമായുള്ള ചര്‍ച്ചയിലാണ് ഉടമകളുടെ ഉറപ്പ്. ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍െറ നിര്‍ദേശപ്രകാരമാണ് യോഗം വിളിച്ചത്. നഗരത്തിലേക്ക് സര്‍വിസ് നടത്തുന്ന മുഴുവന്‍ ബസ് ഡ്രൈവര്‍മാര്‍ക്കും ഫെബ്രുവരിയോടെ മോട്ടോര്‍ വാഹന വകുപ്പും പൊലീസും നിര്‍ബന്ധ ഏകദിന പരിശീലനം നല്‍കും. അമിതവേഗത്തിലും അപകടകരമായും വാഹനമോടിക്കുന്ന ബസുകള്‍ക്കും ഡ്രൈവര്‍മാര്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കാന്‍ യോഗം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പഞ്ചിങ് സ്റ്റേഷനുകള്‍ പുന$സ്ഥാപിക്കുമെന്ന തീരുമാനം നടപ്പാക്കും. മദ്യം, മയക്കുമരുന്ന് ഉപയോഗം, വിശ്രമരഹിതമായി ജോലി ചെയ്യല്‍, വാഹനങ്ങളുടെ നിലവാരം, അപകടകരമായി വാഹനമോടിക്കല്‍ എന്നീ കാര്യങ്ങളില്‍ കൂടുതല്‍ കാര്യക്ഷമമായി നടപടിയെടുക്കും. ബസ്ബേ നിര്‍മാണത്തിനും ടൗണ്‍ഹാള്‍, മര്‍ക്കസ് ഭാഗങ്ങളില്‍ എലവേറ്റര്‍ നിര്‍മാണത്തിനും കാല്‍നടയാത്രക്കാര്‍ക്ക് സൗകര്യം വര്‍ധിപ്പിക്കാനും സുരക്ഷ ഉറപ്പാക്കാനും നടപടി ഉടന്‍ തുടങ്ങുമെന്ന് മേയര്‍ അറിയിച്ചു. പൊലീസും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി ഫലപ്രദമായ നടപടി ഉടനടി നടപ്പാക്കും. ബസുടമകളും മോട്ടോര്‍ തൊഴിലാളി സംഘടനാ പ്രതിനിധികളും ആത്മാര്‍ഥ സഹകരണം ഉറപ്പുനല്‍കി. അന്യായ ശിക്ഷാനടപടികള്‍ ഒഴിവാക്കണമെന്ന് ബസ് ഉടമകളും തൊഴിലാളി യൂനിയനുകളും ആവശ്യപ്പെട്ടു. ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക്, കോര്‍പറേഷന്‍ സെക്രട്ടറി മൃണ്‍മയി ജോഷി, കൗണ്‍സിലര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.