ജേതാക്കളായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജും പാലക്കാട് മേഴ്സി കോളജും മുന്നേറുന്നു. കാലിക്കറ്റ് സര്‍വകലാശാല സിന്തറ്റിക് ട്രാക്കില്‍ നടക്കുന്ന മീറ്റിന്‍െറ 22 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 35 പോയന്‍റുമായാണ് ആണ്‍കുട്ടികളിലെ നിലവിലെ ജേതാക്കളായ ക്രൈസ്റ്റ് മുന്നിട്ട് നില്‍ക്കുന്നത്. 19 പോയന്‍റുമായി ശ്രീകൃഷ്ണ കോളജ് ഗുരുവായൂരാണ് പിന്നില്‍. പെണ്‍കുട്ടികളില്‍ പാലക്കാട് മേഴ്സി കോളജ് 29 പോയന്‍റുമായി ഒന്നാമതും 24 പോയന്‍റുമായി വിമലാ കോളജ് തൃശൂര്‍ രണ്ടാമതുമാണ്. ഓവറോളില്‍ നിലവിലെ ചാമ്പ്യന്മാരായ ക്രൈസ്റ്റ് കോളജ് 38 പോയന്‍റുമായി ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ 29 പോയന്‍റുമായി മേഴ്സി രണ്ടാമതാണ്. വനിതകളുടെ 4x100 മീറ്റര്‍ റിലേയില്‍ പുതിയ മീറ്റ് റെക്കോഡ് പിറന്നതൊഴിച്ചാല്‍ രണ്ടാം ദിനം കാര്യമായി നേട്ടങ്ങളൊന്നുമില്ല. 2010-11ല്‍ വിമലാ കോളജ് സ്ഥാപിച്ച 47.50 സെക്കന്‍ഡ് തിരുത്തിയാണ് പുതിയ നേട്ടം സൃഷ്ടിച്ചത്. വിമലാ കോളജ് തന്നെയാണ് പുതിയ റെക്കോഡും സ്വന്തമാക്കിയത്. 47.28 സെക്കന്‍ഡില്‍ ഓടിയത്തെിയാണ് ഇവര്‍ പുതിയ നേട്ടത്തിനുടമയായത്. വനിതകളുടെ 100 മീറ്ററിലും മികച്ച സമയം കണ്ടത്തെിയെങ്കിലും ഫോട്ടോ ഫിനിഷിങ് ഇല്ലാത്തതിനാല്‍ റെക്കോഡായി പരിഗണിച്ചില്ല. ദീര്‍ഘദൂര താരങ്ങളായ പി.യു. ചിത്രയും എം.ഡി. താരയും ഇത്തവണയും സ്വര്‍ണനേട്ടത്തിനുടമയായി. തുടര്‍ച്ചയായി അഞ്ചാം വര്‍ഷമാണ് 10,000 മീറ്ററില്‍ പാലക്കാട് മേഴ്സി കോളജിലെ എം.ഡി. താര സ്വര്‍ണമണിയുന്നത്. 37.43 മിനിറ്റിലാണ് താര ഒന്നാം സ്ഥാനത്തത്തെിയത്. മേഴ്സിയിലെ തന്നെ എം.വി. വര്‍ഷയാണ് (38.28 മിനിറ്റ്) രണ്ടാമത്. വനിതകളുടെ 1500 മീറ്ററില്‍ തുടര്‍ച്ചയായി രണ്ടാം തവണയും പി.യു. ചിത്ര സ്വര്‍ണം സ്വന്തമാക്കി. ശ്രീകൃഷ്ണപുരം വി.ടി.ബി കോളജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ ചിത്ര 4.43.04 മിനിറ്റിലാണ് ഫിനിഷ് ചെയ്തത്. 4.45.81 മിനിറ്റില്‍ ഓടിയത്തെിയ ഇതേ കോളജിലെ കെ.കെ. വിദ്യക്കാണ് വെള്ളി. പോള്‍വാള്‍ട്ടില്‍ കഴിഞ്ഞ രണ്ട് തവണയും മെല്‍ബി ടി. മാനുവലിന് പിറകില്‍ രണ്ടാമതായ സി. അനശ്വര പുതിയ മീറ്റ് റെക്കോഡിനായി ശ്രമിച്ചെങ്കിലും സാധിച്ചില്ല. 3.20 മീറ്റര്‍ ചാടിയാണ് തൃശൂര്‍ വിമലാ കോളജിലെ അനശ്വര സ്വര്‍ണം സ്വന്തമാക്കിയത്. അവസാന ദിനമായ ബുധനാഴ്ച 200, 800, 5000 മീറ്റര്‍ മത്സരങ്ങള്‍ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.