കോഴിക്കോട്: തദ്ദേശ സ്വയംഭരണ വകുപ്പിലെ സേവനങ്ങളെയും അഴിമതിയെയും കുറിച്ച് പൊതുജനങ്ങള്‍ക്ക് പരാതി സമര്‍പ്പിക്കാവുന്ന വെബ്സൈറ്റ് ‘ഫോര്‍ ദ പീപ്പിള്‍’ പരീക്ഷണാര്‍ഥം പ്രവര്‍ത്തനമാരംഭിച്ചു. ഈ മാസം 20 മുതല്‍ തിരുവനന്തപുരം ജില്ലയില്‍ ലഭ്യമായ ഈ സൗകര്യം 27 മുതല്‍ സംസ്ഥാന വ്യാപകമായി ലഭിക്കും. പൊതുജനങ്ങള്‍ക്ക് https://pglsgd.kerala.gov.in എന്ന വിലാസത്തില്‍ പരാതികള്‍ അപ്ലോഡ് ചെയ്യാം. അപേക്ഷ നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ ഉപയോഗിച്ച് നേരത്തേ നല്‍കിയ അപേക്ഷയുടെ നില പരിശോധിക്കുന്നതോടൊപ്പം തങ്ങളുടെ അഭിപ്രായവും സൈറ്റില്‍ രേഖപ്പെടുത്താം. തദ്ദേശ സ്വയംഭരണ മന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ‘ഫോര്‍ ദ പീപ്പിള്‍’ പരാതിപരിഹാര സെല്ലില്‍ വകുപ്പിലെ അഴിമതിയാരോപണങ്ങള്‍ സംബന്ധിച്ച് ഓഡിയോ, വിഡിയോ ക്ളിപ്പിങ്ങുകള്‍ അപ്ലോഡ് ചെയ്യാനുള്ള സൗകര്യവും ഉണ്ടാകും. വെബ്സൈറ്റ് ഉദ്ഘാടനം ജനുവരി 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.